ന്യൂഡൽഹി: പെട്രോളിെൻറയും ഡീസലിെൻറ യും എക്സൈസ് തീരുവ 2017 ഒക്ടോബറിൽ കേന്ദ്ര സർക്കാർ കുറച്ചതിനുപിന്നാലെ വാറ്റ് കുറക്കണമെന്ന നിർദേശം നടപ്പാക്കിയത് നാല് സംസ്ഥാനങ്ങൾ മാത്രമെന്ന് എണ്ണ മന്ത്രി ധർമേന്ദ്ര പ്രധാൻ. ലോക്സഭയിൽ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഏതെല്ലാം സംസ്ഥാനങ്ങളാണിതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല.
വില വൻ തോതിൽ കുതിച്ചപ്പോൾ 2017 ഒക്ടോബർ മൂന്നിനാണ് പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ തോതിൽ കേന്ദ്ര സർക്കാർ കുറച്ചത്. ഇതിന് അനുസൃതമായി വാറ്റിൽ കുറവുവരുത്താൻ സംസ്ഥാനങ്ങളോട് നിർദേശിക്കുകയും ചെയ്തു.
എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് അത് നടപ്പാക്കിയത്. ബി.െജ.പി സർക്കാറിെൻറ കാലത്ത് ആദ്യമായിട്ടായിരുന്നു പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ കുറച്ചത്.