Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോളിയം ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം ക്രിമിനൽ കുറ്റമല്ലാതാക്കാൻ നീക്കം

text_fields
bookmark_border
പെ​ട്രോ​ളി​യം നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ഴ ക​ർ​ശ​ന​മാ​ക്കും
പെട്രോളിയം ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം ക്രിമിനൽ കുറ്റമല്ലാതാക്കാൻ നീക്കം
cancel

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​യം ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മ​ല്ലാ​താ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം. നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ഴ മാ​ത്രം ചു​മ​ത്താ​നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ, പൊ​തു​സു​ര​ക്ഷ, നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ, അ​ന​ധി​കൃ​ത പെ​ട്രോ​ളി​യം വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള ക്രി​മി​ന​ൽ ശി​ക്ഷ​ക​ൾ നി​ല​നി​ർ​ത്തു​ക​യോ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ക​യോ ചെ​യ്യും.

പെ​ട്രോ​ളി​യം ആ​ക്ട്, 1934 ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നും ക​ര​ടി​ന്മേ​ൽ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സി​ന്റെ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ചാ​ൽ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​നു​പ​ക​രം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ന​ട​പ​ടി​യി​ലൂ​ടെ സി​വി​ൽ പി​ഴ ചു​മ​ത്താ​നാ​ണ് നി​ർ​ദേ​ശം.

ആ​ദ്യ ലം​ഘ​ന​ത്തി​ന് പ​ര​മാ​വ​ധി 2.5 കോ​ടി രൂ​പ പി​ഴ​യും തു​ട​ർ​ന്നു​ള്ള ലം​ഘ​ന​ത്തി​ന് പ​ര​മാ​വ​ധി അ​ഞ്ചു​കോ​ടി രൂ​പ​യും പി​ഴ ചു​മ​ത്തും. ലൈ​സ​ൻ​സി​ല്ലാ​തെ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി​യാ​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും 25 കോ​ടി രൂ​പ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കും. തു​ട​ർ​ച്ച​യാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ ഓ​രോ ദി​വ​സ​ത്തി​നും 10 ല​ക്ഷം രൂ​പ വ​രെ അ​ധി​ക പി​ഴ ചു​മ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. വ്യാ​ജ വി​വ​ര​ങ്ങ​ളോ ആ​ൾ​മാ​റാ​ട്ട​മോ ഉ​പ​യോ​ഗി​ച്ച് പെ​ട്രോ​ളി​യം ലൈ​സ​ൻ​സ് നേ​ടി​യാ​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാം.

പെ​ട്രോ​ളി​യം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​ക്കു​ക, പെ​ട്രോ​ൾ മോ​ഷ്ടി​ക്കു​ക, വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് ആ​ദ്യ ത​വ​ണ അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വ്, അ​ല്ലെ​ങ്കി​ൽ 15 കോ​ടി രൂ​പ​വ​രെ പി​ഴ​യാ​ണ് ശി​ക്ഷ. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വ്, അ​ല്ലെ​ങ്കി​ൽ 25 കോ​ടി രൂ​പ വ​രെ പി​ഴ ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Move to Decriminalize Petroleum License Violations in India
Next Story