Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​...

രാജ്യത്ത്​ പലയിടങ്ങളിലും 'സെഞ്ച്വറി' കടന്ന്​ പെട്രോൾ വില

text_fields
bookmark_border
Petrol Price Hike
cancel

മുംബൈ: കുതികുതിക്കുന്ന പെട്രോൾ വില രാജ്യത്ത്​ പലയിടങ്ങളിലും വ്യാഴാഴ്ച 'സെഞ്ച്വറി' നേട്ടത്തിൽതൊട്ടു. രാജസ്​ഥാൻ, മധ്യപ്രദേശ്​, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിൽ പലയിടത്തും പെട്രോൾ വില ഉയർന്ന്​ ലിറ്ററിന്​ നൂറുരൂപയിലെത്തുകയായിരുന്നു.

മഹാരാഷ്​ട്രയിൽ താനെ ജില്ലയിൽ പെട്രോളിന്​ നൂറു രൂപ കടന്നു. രാജ്യത്തി​ന്‍റെ വ്യവസായിക തലസ്​ഥാനമായ മുംബൈയിൽ വ്യാഴാഴ്ച പെട്രോൾവില ലിറ്ററിന്​ 99.94 രൂപയാണ്​. ഈ മാസം 14ാം തവണയാണ്​ വില വർധിക്കുന്നത്​. താനെയിൽ പെട്രോൾ ലിറ്ററിന്​ 100.06 രൂപയാണ്​ വ്യാഴാഴ്ചയിലെ വില. ഡീസൽ ലിറ്ററിന്​ 91.99 രൂപയും. മുംബൈയിൽ ഡീസലിന്​ 91.87 രൂപയാണ്​.

രാജസ്​ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലാണ്​ രാജ്യത്തെ 'ഏറ്റവും വിലകൂടിയ' ​െപട്രോൾ. ലിറ്ററിന്​ 104. 67 രൂപയാണ്​ ഗംഗാനഗറിലെ വില. ഇവിടെ ഡീസൽ വില ഉയർന്ന്​ 97.49 രൂപയിലെത്തി. ഈ മാസം 14 തവണയായി പെട്രോളിന്​ മൊത്തം 3.28 രൂപ വർധിച്ചപ്പോൾ അതിനേക്കാൾ വർധനവാണ്​ ഡീസൽവിലയിലുണ്ടായത്​ -3.88 രൂപ.

ഡൽഹിയിൽ പെട്രോൾ വില 93.84ഉം ഡീസലിന്​ 84.61ഉം ആണ്​. നികുതിയിലുള്ള വ്യത്യാസം കാരണമാണ്​ വിവിധ സംസ്​ഥാനങ്ങളിലെ പെട്രോൾ-ഡീസൽ വിലകൾ വേറിട്ടുനിൽക്കുന്നത്​. രാജസ്​ഥാനാണ്​ പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നത്​. തൊട്ടുപിന്നിൽ മധ്യപ്രദേശും മഹാരാഷ്​ട്രയുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolMumbai Newsprice hikedPetrol-Diesel
News Summary - Petrol Prices Hiked Today Rs 100 In Thane
Next Story