Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Petrol pump
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ഇന്ധനവില...

രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി; മുംബൈ​യിൽ പെട്രോൾ വില 103കടന്നു

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കുതിച്ചുയർന്ന്​ പെട്രോൾ -ഡീസൽ വില. മുംബൈയിൽ പെട്രോൾ വില വെള്ളിയാഴ്ച 103 കടന്നു. വില വീണ്ടും വർധി​പ്പിച്ചതോടെ ഇന്ധനവില റെക്കോർഡ്​ ഉയരത്തിലെത്തുകയായിരുന്നു. പെട്രോളിന്​ 26-27 ​ൈപസയും ഡീസലിന്​ 28-30 പൈസയുമാണ്​ വർധിപ്പിച്ചത്​.

മേയ്​ നാലിന്​ ശേഷം 18 ദിവസം കഴിഞ്ഞാണ്​ രാജ്യത്ത്​ ഇന്ധനവില വീണ്ടും വർധിപ്പിച്ചത്​. അതിനുശേഷം പെട്രോൾ ലിറ്ററിന്​ ആറുരൂപയും ഡീസൽ ലിറ്ററിന്​ ഏഴുരൂപയും വർധിച്ചു.

ഏഴു സംസ്​ഥാനങ്ങളിലാണ്​ പെ​ട്രോൾ വില നൂറുകടന്നത്​. രാജസ്​ഥാൻ, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, തെലങ്കാന, ലഡാക്ക്​, കർണാടക എന്നിവിടങ്ങളിൽ പെട്രോൾ വില സെഞ്ച്വറിയടിക്കുകയായിരുന്നു.

രാജ്യ​ത്ത്​ ആദ്യമായി പെട്രോൾ വില സെഞ്ച്വറിയടിച്ച മെട്രോ നഗരം മുംബൈയാണ്​. നിലവിൽ പെട്രോൾ ലിറ്ററിന്​​ 103.8 രൂപയും ഡീസൽ ലിറ്ററിന്​​ 95.59 രൂപയുമാണ്​ വില.

ഹൈദരാബാദാണ്​ പെട്രോൾ വില നൂറുകടക്കുന്ന രണ്ടാമത്തെ നഗരം. ഇവിടെ 100.74 രൂപയാണ്​ പെട്രോൾ ലിറ്ററിന്‍റെ വില. ഡീസലിന്​ 95.59 ​രൂപയും. ബംഗളൂരുവിൽ 100.17 രൂപയാണ്​ പെട്രോൾ ലിറ്ററിന്​ വില. ഡീസലിന്​ 92.97 രൂപയും.

അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില ഉയരുന്നതാണ്​ രാജ്യത്ത്​ എണ്ണ വില വർധിപ്പിക്കാൻ കാരണമെന്നാണ്​ എണ്ണക്കമ്പനികളുടെ വാദം. അതേസമയം രാജ്യത്ത്​ എണ്ണവില കുതിച്ചുയരുന്നത്​ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും കോവിഡിനെ നേരിടാൻ കൂടുതൽ പണം ആവശ്യമായതിനാൽ നികുതി കുറക്കാനാകില്ലെന്നാണ്​ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രതികരണം. പെട്രോൾ -ഡീസൽ വില കുതിച്ചുയർന്നതോടെ രാജ്യത്ത്​ വിലക്കയറ്റം രൂക്ഷമായിട്ടു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DieselPetrol Priceprice hiked
News Summary - Petrol Price Today Crosses Rs 103 in Mumbai
Next Story