Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധന വില വർധിപ്പിച്ചു; പെട്രോളിന് 1.34ഉം ഡീസലിന് 2.37ഉം രൂപ

text_fields
bookmark_border
ഇന്ധന വില വർധിപ്പിച്ചു; പെട്രോളിന് 1.34ഉം ഡീസലിന് 2.37ഉം രൂപ
cancel

ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയും വര്‍ധിപ്പിച്ചു. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വന്നു. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍, തുടര്‍ച്ചയായി മൂന്നുതവണ കുറച്ചശേഷമാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്.

വാറ്റ് ഉള്‍പ്പെടെ 66.05 രൂപയാണ് ഡല്‍ഹിയിലെ പുതിയ പെട്രോള്‍ വില. ഡീസല്‍ വില ലിറ്ററിന് 55.26 രൂപയായി ഉയര്‍ന്നു. ഡീലര്‍മാരുടെ കമീഷന്‍ വര്‍ധിപ്പിച്ചതിനാല്‍, ഒക്ടോബര്‍ അഞ്ചിന് പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 10 പൈസയും വര്‍ധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതും ഡോളര്‍-രൂപ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് ഇന്ധന വില വര്‍ധനക്കു കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Petrol price hiked
Next Story