Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Petrol Price Hike RS 100 trending in twitter
cancel
Homechevron_rightSocial Mediachevron_rightനൂറേ നൂറിൽ... ...

നൂറേ നൂറിൽ... നൂറ​ുതന്നെ ട്രെൻഡിങ്​; ട്വിറ്ററിൽ പൊടിപൊടിച്ച്​ സെഞ്ച്വറി ആഘോഷം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ വില നൂറുകടന്നതിന്​ പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'നൂറുരൂപ'. തുടർച്ചയായ പതിനൊന്നാം ദിവസവും വില ഉയർന്നതിന്​ പിന്നാലെ രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിൽ പെട്രോളിന്​ വില നൂറുകടക്കുകയായിരുന്നു. മഹരാഷ്​ട്ര, മധ്യപ്രദേശ്​, രാജസ്​ഥാൻ സംസ്​ഥാനങ്ങളിലാണ്​ നിലവിൽ ഏറ്റവും ഉയർന്ന വില.

പ്രധാനമന്ത്രി ​നരേ​ന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്​ ഷാക്കെതിരെയാണ്​ വിമർശനം. ബി.ജെ.പിയും കേന്ദ്രസർക്കാറും സ്വപ്​നം കാണുന്ന 'അച്ഛാ ദിൻ ആയേഗ' എന്നായിരുന്നു പരിഹാസം. വിവിധ തരം മീമുകളും ചെറു വിഡിയോകളും പരിഹാസത്തിനായി ഉപയോഗിച്ചുവരുന്നു. കൂടാതെ യു.പി.എ സർക്കാറി​ന്‍റെ കാലത്ത്​ പെട്രോൾ വില വർധനവിനെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ സമരങ്ങളുടെ ചിത്രവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​.

രാജ്യത്ത്​​ പെട്രോൾ, ഡീസൽ വില ഉയരുന്നതിന്‍റെ ഉത്തരവാദിത്തം മുൻ സർക്കാറിന്‍റെ തലയിൽ കെട്ടിവെച്ച്​ കൈകഴുകാനുള്ള ​ശ്രമവും ചർച്ചയാകുന്നുണ്ട്​.

മോദി അധികാരത്തിലെത്തിയാൽ പെ​േ​​ട്രാൾ ലിറ്ററിന്​ 30 മുതൽ 40 രൂപയാക്കുമെന്നായിരുന്നു ​2014ലെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം. ഇ​േപ്പാൾ അരലിറ്റർ പെട്രോൾ 50 രൂപക്ക്​ നൽകാൻ സർക്കാർ തയാറെടുക്കുകയാണെന്ന പരിഹാസവും ട്വിറ്ററിൽ പങ്കുവെച്ചു. രാജ്യത്ത്​ ഇന്ധനവില നൂറുകടന്നതിൽ വൻ പ്രതിഷേധമാണ്​ ഉയരുന്നത്​.

ഉയർന്ന നികുതി നിരക്കുള്ള രാജസ്​ഥാനിലാണ്​ ആദ്യം നൂറുകടന്നത്​. ബുധനാഴ്ച പെട്രോളിന്​ 25 പൈസ വർധിച്ചതോടെ രാജസ്​ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പുകളിൽ വില 100.13 രൂപയിലെത്തുകയായിരുന്നു. മധ്യപ്രദേശിൽ വ്യാഴാഴ്ച പെ​േട്രാൾ വില നൂറുതൊട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedRS 100Twitter
News Summary - Petrol Price Hike RS 100 trending in twitter
Next Story