പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറച്ചു
text_fieldsന്യൂഡൽഹി: പൊതുജനത്തെ അത്ഭുതപ്പെടുത്തി രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് വില കുറച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ക്രൂഡോയിൽ വിലയിൽ ഇടിഞ്ഞത്. അഞ്ചു മാസത്തിനിടെ ആദ്യമായാണ് ഇന്ധന വില കുറയുന്നത്.
ഈ വർഷം ആദ്യ രണ്ടുമാസം മാത്രം പെട്രോളിന് ലിറ്ററിന് 4.87 രൂപയും ഡീസലിന് 4.99 രൂപയും വർധിച്ചിരുന്നു. ഇന്ധനവില ദിവസവും രാവിലെ ആറിനാണ് പുതുക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കൽ. ഇന്ത്യൻ ഓയിൽ കോർപറേഷെൻറ വെബ്സൈറ്റിലെ നിരക്ക് പ്രകാരം ബുധനാഴ്ച ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 90.99 രൂപയാണ്. ഡീസലിന് 81.3 രൂപയും. മുംബൈയിൽ പെട്രോളിന് 97.4 രൂപയും ഡീസലിന് 88.42 രൂപയുമാണ്.

