Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് ഇന്ധനവില...

രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും

text_fields
bookmark_border
രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ച്ച ജ​ന​രോ​ഷം ശ​മി​പ്പി​ക്കാ​ൻ ഇ​ന്ധ​ന നി​കു​തി കു​റ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. തൊ​ട്ടു​പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​റും നി​കു​തി കു​റ​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് ലിറ്ററിന്​ 10.41 രൂ​പ​യും ഡീ​സ​ലി​ന് 7.36 രൂ​പ​യും കു​റ​യും. പു​തി​യ വി​ല ഇ​ന്നു രാ​വി​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന്മേ​ൽ എ​ട്ടു രൂ​പ​യും ഡീ​സ​ലി​ന് ആ​റു രൂ​പ​യു​മാ​ണ് കേ​ന്ദ്രം എ​ക്സൈ​സ് നി​കു​തി​യി​ന​ത്തി​ൽ കു​റ​ച്ച​ത്. പെ​ട്രോ​ൾ നി​കു​തി​യി​ൽ 2.41 രൂ​പ​യും ഡീ​സ​ൽ നി​കു​തി​യി​ൽ 1.36 രൂ​പ​യു​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​റ​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത്​​ പെ​ട്രോ​ൾ വി​ല 106.67 രൂ​പ​യും ഡീ​സ​ലി​ന്​ 96.55 രൂ​പ​യും ആ​കും.

പാ​ച​ക​വാ​ത​ക​വി​ല 1000 രൂ​പ ക​ട​ന്നി​രി​ക്കെ, ഉ​ജ്ജ്വ​ല യോ​ജ​ന​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു മാ​ത്ര​മാ​യി സി​ലി​ണ്ട​റി​ന് 200 രൂ​പ കു​റ​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. പ്ര​തി​വ​ർ​ഷം 12 സി​ലി​ണ്ട​റു​ക​ൾ​ക്കാ​ണ് ഈ ​അ​ധി​ക സ​ബ്സി​ഡി. പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ ക​സ്റ്റം​സ് തീ​രു​വ കു​റ​ച്ചു. ചി​ല അ​സം​സ്കൃ​ത ഉ​രു​ക്കു​സാ​ധ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​യും ഏ​താ​നും സ്റ്റീ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി തീ​രു​വ​യും കു​റ​ക്കും.

കോ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ല​ത്ത് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ഇ​ടി​ഞ്ഞ​പ്പോ​ൾ 2020 മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​ന് 13ഉം ​ഡീ​സ​ലി​ന് 16ഉം ​രൂ​പ എ​ക്സൈ​സ് തീ​രു​വ ചു​മ​ത്തി വ​ൻ​തു​ക​യാ​ണ് ഖ​ജ​നാ​വി​ലേ​ക്ക് സ​മാ​ഹ​രി​ച്ച​ത്. അ​ത് പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ച്ച​ത് ഇ​പ്പോ​ൾ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പെ​ട്രോ​ളി​ന് അ​ഞ്ചും ഡീ​സ​ലി​ന് 10ഉം ​രൂ​പ​യാ​ണ് കു​റ​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ഇ​ള​വി​നു​ശേ​ഷ​വും പെ​ട്രോ​ളി​ന് 19.9 രൂ​പ​യും ഡീ​സ​ലി​ന് 15.8 രൂ​പ​യും എ​ക്സൈ​സ് ഡ്യൂ​ട്ടി​യു​ണ്ട്.



വി​ല​ക്ക​യ​റ്റ​വും നാ​ണ്യ​പ്പെ​രു​പ്പ​വും റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ന്റെ ബാ​ക്കി​യാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ വി​ല​നി​യ​ന്ത്ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ. അ​തി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. സി​മ​ന്റി​ന്റെ ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും രാ​സ​വ​ള​ത്തി​ന്റെ വി​ല​വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. പെ​ട്രോ​ൾ, ഡീ​സ​ൽ തീ​രു​വ കു​റ​ക്കു​ന്ന​തു വ​ഴി കേ​ന്ദ്ര ഖ​ജ​നാ​വി​ന് ല​ക്ഷം കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

എ​ൽ.​പി.​ജി സ​ബ്സി​ഡി വ​ഴി 6100 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​കും. ആ​ഗോ​ള​ത​ല​ത്തി​ൽ രാ​സ​വ​ള​ത്തി​ന് വി​ല കൂ​ടു​ക​യാ​ണെ​ങ്കി​ലും, അ​ത്ത​ര​മൊ​രു വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ ര​ക്ഷി​ച്ചു​നി​ർ​ത്തി​യി​ട്ടു​ണ്ട്. ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച 1.05 ല​ക്ഷം കോ​ടി​ക്കു പു​റ​മെ 1.10 ല​ക്ഷം കോ​ടി കൂ​ടി ഇ​തി​നാ​യി ന​ൽ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കു​റ​ച്ച​തി​നെ സം​സ്ഥാ​ന​സ​ർ​ക്കാ​ർ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.


Show Full Article
TAGS:Fuel price 
News Summary - petrol diesel price reduced
Next Story