Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിൽ ബി.ജെ.പി...

കോയമ്പത്തൂരിൽ ബി.ജെ.പി ഓഫിസ്​​ ഉൾപ്പെ​ടെ മൂന്നിടങ്ങളിൽ പെട്രോൾ ബോംബെറിഞ്ഞു

text_fields
bookmark_border
petrol bomb 8968976
cancel

കോ​യ​മ്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ൽ ബി.​ജെ.​പി ഓ​ഫി​സ്​ ഉ​ൾ​പ്പെ​ടെ മൂ​ന്നി​ട​ങ്ങ​ളി​ൽ പെ​ട്രോ​ൾ ബോം​ബേ​റ്. പൊ​ള്ളാ​ച്ചി​യി​ലും പെ​ട്രോ​ൾ ബോം​ബേ​റും വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ അ​ക്ര​മ​വും ന​ട​ന്നു. വ്യാ​ഴാ​ഴ്ച​ രാ​ത്രി 8.40ന്​ ​കോ​യ​മ്പ​ത്തൂ​രി​ലെ ഗാ​ന്ധി​പു​രം സി​ദ്ധാ​പു​ത്തൂ​ർ വി.​കെ.​കെ. മേ​നോ​ൻ റോ​ഡി​ലെ ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​നു​ നേ​രെ​യാ​ണ് അ​ജ്ഞാ​ത​ർ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​ത്. ഓ​ഫി​സ്​ അ​ങ്ക​ണ​ത്തി​നു മു​ന്നി​ൽ വീ​ണ പെ​ട്രോ​ൾ ബോം​ബ്​ പൊ​ട്ടി​ത്തെ​റി​ക്കാ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ല. ഇ​തേ​സ​മ​യ​ത്ത്​ ന​ഗ​ര​ത്തി​ലെ ഒ​പ്പ​ന​ക്കാ​ര​വീ​ഥി​യി​ലെ 'മാ​രു​തി ക​ല​ക്​​ഷ​ൻ​സ്​' എ​ന്ന ടെ​ക്സ്​​റ്റൈ​ൽ​സ് ഷോ​പ്പി​ലേ​ക്കും പെ​ട്രോ​ൾ ബോം​ബേ​റു​ണ്ടാ​യി. ക​ട​യി​ലെ തു​ണി​ക്കെ​ട്ടു​ക​ളി​ൽ തീ​പ​ട​ർ​ന്നെ​ങ്കി​ലും ഉ​ട​ൻ അ​ണ​ച്ചു. ര​ണ്ടു​ സം​ഭ​വ​ങ്ങ​ൾ​ക്കു​ പി​ന്നി​ലും ഒ​രേ പ്ര​തി​ക​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. മൂ​ന്നു​ പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന്​ ​ബി.​ജെ.​പി ര​ത്ന​പു​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മോ​ഹ​ന്‍റെ 'വേ​ണി ട്രേ​ഡേ​ഴ്​​സ്​' എ​ന്ന ക​ട​ക്കു​നേ​രെ​യും അ​ജ്ഞാ​ത​സം​ഘം പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു. കോ​യ​മ്പ​ത്തൂ​ർ ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്ത്​ ര​ണ്ടു​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ബ​സു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പൊ​ള്ളാ​ച്ചി​യി​ലും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. പൊ​ള്ളാ​ച്ചി കു​മ​ര​ൻ ന​ഗ​ർ പ​ള​നി​യ​പ്പ ലേ​ഔ​ട്ടി​ൽ ബി.​ജെ.​പി കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത്​ ജി​ല്ല സെ​ക്ര​ട്ട​റി പൊ​ൻ​രാ​ജ്​ ശി​വ​യു​ടെ ര​ണ്ടു​ കാ​റു​ക​ളും ഹി​ന്ദു​മു​ന്ന​ണി നേ​താ​വ്​ ശ​ര​വ​ണ​കു​മാ​റി​ന്‍റെ ര​ണ്ട്​ ഓ​ട്ടോ​റി​ക്ഷ​ക​ളും അ​ക്ര​മി​സം​ഘം കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച്​ ത​ക​ർ​ത്തു.

ത​മി​ഴ്​​നാ​ട്ടി​ൽ തി​രു​വാ​രൂ​ർ, കാ​ര​ക്കാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യി.

കേ​ര​ള​ത്തി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന്​ കോ​യ​മ്പ​ത്തൂ​ർ- പാ​ല​ക്കാ​ട്​ റൂ​ട്ടി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ത​മി​ഴ്​​നാ​ട്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​ൻ ബ​സു​ക​ൾ സം​സ്ഥാ​നാ​തി​ർ​ത്തി​യാ​യ വാ​ള​യാ​ർ വ​രെ സ​ർ​വി​സ്​ ന​ട​ത്തി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​കേ​ണ്ട ച​ര​ക്കു​ലോ​റി​ക​ൾ വാ​ള​യാ​റി​ൽ നി​ർ​ത്തി​യി​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​നു ശേ​ഷ​മാ​ണ്​ ഇ​വ നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coimbatorebjp office attackpetrol bomb
News Summary - petrol bomb was hurled at the BJP office in Coimbatore
Next Story