You are here

പ്രജ്ഞ ഠാക്കൂറിൻെറ ജയം: വോട്ടിങ്​ മെഷീൻ ക്രമക്കേടെന്ന്​ മധ്യപ്രദേശ്​ ഹൈകോടതിയിൽ ഹരജി

10:08 AM
10/07/2019

ഭോപ്പാൽ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ്​ യന്ത്രങ്ങളിൽ വ്യാപക ക്രമക്കേട്​ നടത്തിയാണ്​ ഭോപ്പാൽ എം.പി പ്രജ്ഞ സിങ്​ ഠാക്കൂർ ഉൾപ്പെടെയുള്ള ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചതെന്ന്​ ആരോപിച്ച്​ മധ്യപ്രദേശ്​ ഹൈകോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്​ 19 ഹരജികൾ. സംസ്ഥാനത്ത്​ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ്​ യന്ത്രങ്ങളിൽ ക്രമക്കേട്​ നടത്തിയാണ്​ ബി.ജെ.പി സ്ഥാനാർഥികൾ ജയിച്ചതെന്നാരോപിച്ചാണ്​ ഹരജികൾ നൽകിയിരിക്കുന്നത്​. ഇതിൽ 17 ഹരജികൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്​ സ്ഥാനാർഥികൾ ഫയൽ ചെയ്​തതാണ്​. രണ്ടെണ്ണം സംസ്ഥാനത്തെ വോട്ടർമാർ നൽകിയതാണ്​. 

സംഘ്​ പരിവാർ നേതാവായ പ്രജ്ഞ സിങ് തെരഞ്ഞെടുപ്പ്​ വിജയത്തിനായി വർഗീയതയും അഴിമതിയും നടത്തിയെന്നാരോപിച്ച്​ ഭോപ്പാലിലെ മാധ്യമപ്രവർത്തകനായ രാകേഷ്​ ദീക്ഷിത്തും ഹൈകോടതിയിൽ ഹരജി നൽകി. തെരഞ്ഞെടുപ്പ്​ പ്രചാരണ പ്രസംഗങ്ങളിൽ പ്രജ്ഞ സിങ്​ വർഗീയ പരാമർശങ്ങളും മതവിദ്വേഷം പടർത്തുന്നതരം പരാമർശങ്ങളും നടത്തി. ഇത്​ ജനപ്രാതിനിധ്യ നിയമത്തിന്​ എതിരാണെന്ന​ും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 

സിദ്ധി മണ്ഡലത്തിൽ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ട റിതി പഥക്കി​​െൻറ ജയം വോട്ട്​​ തിരിമറിയിലൂടെയാണെന്നും ​വോട്ടിങ്​ യന്ത്രങ്ങളിൽ നടത്തിയ ക്രമക്കേട്​ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ്​ വോട്ടറായ രാജ്​കുമാർ ചൗഹാൻ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്​.

മേയ്​ 23ന്​ നടന്ന വോ​ട്ടെടുപ്പിന്​ എത്തിച്ച വോട്ടിങ്​ യന്ത്രങ്ങളിലെ ബാറ്ററി ചാർജ്​ കുറവായിരുന്നുവെന്നും വോട്ടിങ്​ പകുതിയാകുന്നതിന്​ മുമ്പ്​ യ​ന്ത്രങ്ങൾ കേടായിട്ടുണ്ടെന്നും ആരോപിച്ച്​ കോൺഗ്രസ്​ നേതാവ്​ ഗുലാബ്​ സിങ്​ തെര​െഞ്ഞടുപ്പ്​ കമീഷന് പരാതി നൽകിയിരുന്നു.

Loading...
COMMENTS