Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2017 2:46 AM IST Updated On
date_range 18 Oct 2017 4:59 PM ISTപൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് ഹരജി
text_fieldsbookmark_border
മധുരൈ: ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭകരെ നേരിടുന്നതിനിടയില്‍ അലങ്കാനല്ലൂരില്‍ ജനുവരി 23ന് നടന്ന പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. പൊലീസ് നടപടിയില്‍ പരിക്കേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ഉറപ്പാക്കണമെന്നും ഹരജിക്കാരനായ പി. കനഗവേല്‍ കോടതിയോടാവശ്യപ്പെട്ടു.
നിരവധി പ്രതിഷേധക്കാരെ അന്യായമായി തടവില്‍ വെച്ചതായും ഹരജിക്കാരന്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയും മദ്രാസ് ഹൈകോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
