Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വവര്‍ഗ വിവാഹം...

സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ഹരജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

text_fields
bookmark_border
Japan court bans same sex marriage
cancel

ന്യൂ​ഡ​ല്‍ഹി: സ്വ​വ​ര്‍ഗ വി​വാ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ന​ല്‍ക​മെന്ന ഹ​ര​ജി​യി​ല്‍ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ പ്ര​തി​ക​ര​ണം തേ​ടി. സ്വ​വ​ര്‍ഗ വി​വാ​ഹം സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് നി​യ​മ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഹ​ര​ജി​ക്കാ​രും ക​ഴി​ഞ്ഞ പ​ത്തു വ​ര്‍ഷ​മാ​യി സ്വ​വ​ര്‍ഗ ദ​മ്പ​തി​ക​ളുമായ സു​പ്രീ​യ ച​ക്ര​വ​ര്‍ത്തി, അ​ഭ​യ് ദാം​ഗ് എ​ന്നി​വ​രു​ടെ അ​വ​ശ്യം. ഹ​ര​ജി​യി​ല്‍ വാ​ദം കേ​ള്‍ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സ് ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ടു​ത്ത വി​വേ​ച​നം നേ​രി​ടേ​ണ്ടി വ​രു​ന്നു എ​ന്ന് ഹ​ര​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഹ​ര​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നും അ​റ്റോ​ണി ജ​ന​റ​ലി​നും സു​പ്രീം​കോ​ട​തി പ്ര​ത്യേ​കം നോ​ട്ടീ​സ​യ​ച്ചു. കേ​ര​ള, ഡ​ല്‍ഹി ഹൈ​കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള സ​മാ​ന സ്വ​ഭാ​വ​മു​ള്ള മ​റ്റു കേ​സു​ക​ളു​മാ​യി ചേ​ര്‍ത്ത് ഈ ​ഹ​ര​ജി​യും പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​വ​ര്‍ഗാ​നു​രാ​ഗം കു​റ്റ​ക​ര​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:same-sex marriage
News Summary - Petition to legalize same-sex marriage
Next Story