അയോഗ്യനാക്കാൻ ഹരജി; സിദ്ധരാമയ്യക്ക് ഹൈകോടതി നോട്ടീസ്
text_fieldsബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ അദ്ദേഹത്തിന് ഹൈകോടതി നോട്ടീസ് അറിയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കോൺഗ്രസ് അഞ്ചിന വാഗ്ദാനങ്ങൾ നൽകിയിരുന്നു.
കൈക്കൂലി വാഗ്ദാനം ചെയ്യുന്നത് പോലെയാണ് ഇതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എം. ശങ്കർ എന്നയാൾ ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. കേസിൽ തന്റെ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

