Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിരോവസ്ത്രം ധരിച്ച...

ശിരോവസ്ത്രം ധരിച്ച പെൺകുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങൾക്കെതിരെ ഹരജി

text_fields
bookmark_border
karanataka HC
cancel

ബംഗളൂരു: ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ശിരോവസ്​ത്രം ധരിച്ച പെൺകുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങൾക്കെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വിദ്യാർഥിനികളെ പിന്തുടരുകയും ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്യുന്നതിൽനിന്ന്​ വിലക്കണമെന്നാവശ്യപ്പെട്ട്​ വിവിധ പത്രങ്ങൾക്കും ചാനലുകൾക്കും പുറമെ, ഫേസ്​ബുക്ക്​, ട്വിറ്റർ, ഗൂഗ്​ൾ,യാഹൂ, ഇൻസ്​റ്റഗ്രാം, യൂടൂബ്​, വാട്ട്​സ്​ആപ്പ്​ തുടങ്ങി 60 ലേറെ മാധ്യമങ്ങൾക്കെതിരെയാണ്​ ഹരജി.

നിക്ഷിപ്ത താൽപര്യത്തോ​ടെ വിദ്യാർഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനൽവത്​കരിക്കുകയും ചെയ്യുന്നതായും വിദ്വേഷത്തിന്‍റെ വിഷം കുത്തിവെച്ച്​ വിദ്യാർഥികളെ ഭിന്നിപ്പിക്കാനും വർഗീയവത്​കരിക്കാനും തുടർച്ചയായ ശ്രമം നടക്കുന്നതായും അബ്​ദുൽ മൻസൂർ, മുഹമ്മദ്​ ഖലീൽ, ആസിഫ്​ അഹമ്മദ്​ എന്നിവർ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.

ശിരോവസ്​ത്ര വിവാദത്തിൽ വിദ്യാർഥിനികളെ കാമ്പസിനകത്തും പുറത്തും മാധ്യമങ്ങൾ വേട്ടയാടുന്നത്​ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശിവമൊഗ്ഗയിൽ സ്കൂൾ വിദ്യാർഥിനിയുടെ പിന്നാലെ ഓടി മാധ്യമപ്രവർത്തകൻ ചിത്രം പകർത്തിയ സംഭവത്തിൽ ബാലക്ഷേമ സമിതി വിശദീകരണം തേടുകയും മാധ്യമപ്രവർത്തകൻ മാപ്പ്​ പറയുകയും ചെയ്തിരുന്നു.

അതേസമയം, കേന്ദ്ര സർക്കാറിനെ താഴെയിറക്കാൻ രാജ്യത്ത്​ അസമാധാനവും അരാജത്വവും ലക്ഷ്യംവെച്ചുള്ള ടൂൾ കിറ്റിന്‍റെ ഭാഗമാണ്​ ശിരോവസ്ത്ര വിവാദമെന്നും വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്​ മുംബൈ സ്വദേശിയായ അഡ്വ. ഗണശ്യാം ഉപാധ്യായ​ ഹൈക്കോടതിയിൽ ഹരജി നൽകി​. 2014 നുശേഷം പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിലും കർഷക സമരത്തിലും 'ടൂൾകിറ്റ്​' സജീവമായിരുന്നതായി ചൂണ്ടിക്കാട്ടിയ ഹരജിക്കാരൻ, ശിരോവസ്ത്ര സമരത്തിൽ ഇസ്​ലാമിക തീവ്രവാദ സംഘടനകളുടെ പങ്ക്​ സംബന്ധിച്ച്​ എൻ.ഐ.എയുടെയുയോ സി.ബി.​ഐയുടെയോ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediahijab bankarnataka high courtHijab Row
News Summary - Petition against media for hunting down girls wearing hijab
Next Story