Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിഫ്റ്റിൽവെച്ച് വളർത്തുനായ കുട്ടിയെ കടിച്ചു, ഉടമ നോക്കിനിന്നു; ഒടുവിൽ ഉടമക്കെതിരെ കേസ്

text_fields
bookmark_border
ലിഫ്റ്റിൽവെച്ച് വളർത്തുനായ കുട്ടിയെ കടിച്ചു, ഉടമ നോക്കിനിന്നു; ഒടുവിൽ ഉടമക്കെതിരെ കേസ്
cancel

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളിൽ വളർത്തുനായ ഒരു കുഞ്ഞിനെ കടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള ചാംസ് കാസിൽ സൊസൈറ്റിയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ട്വിറ്റർ പോസ്റ്റിൽ പറയുന്നു. നായയുടെ ഉടമസ്ഥയായ സ്ത്രീ നോക്കിനിൽക്കെ വളർത്തുനായ ഒരു കുട്ടിയുടെ മേൽ പാഞ്ഞുകയറുന്നതും കടിക്കുന്നതും വീഡിയോയിൽ കാണാം.

"വളർത്തു നായ ലിഫ്റ്റിൽ വെച്ച് കുട്ടിയെ കടിച്ചുകീറുന്നു. കുട്ടി വേദനിക്കുമ്പോഴും വളർത്തുമൃഗത്തിന്റെ ഉടമ നോക്കിനിൽക്കുന്നു!" സി.സി ടി.വി ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്റർ ഉപയോക്താവായ ആകാശ് അശോക് ഗുപ്ത എഴുതി. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ഗാസിയാബാദ് പൊലീസിൽ നിന്ന് പ്രതികരണമുണ്ടായി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അവർ അറിയിച്ചു. നന്ദ്‌ഗ്രാം പൊലീസ് സ്റ്റേഷൻ മുൻകൂർ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് ട്വീറ്റിൽ പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pet Dog Bites Child In Ghaziabad Housing Society Lift, Case Registered
Next Story