ഗൂഡല്ലൂർ: വളർത്തുകിളി പാറിപ്പോയ വിഷമത്തിൽ നാലാംക്ലാസുകാരി വിഷംകഴിച്ച് ജീവനൊടുക്കി. ഗൂഡല്ലൂർ ഹൈസ്കൂൾ റോഡിലെ രാമസാമിയുടെ മകൾ സുശിത്ര (10) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ വിഷം ഉള്ളിൽചെന്ന നിലയിൽ ഗൂഡല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരനിലയിലായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകീട്ട് മരിച്ചു.
വീട്ടിൽ വളർത്തിയിരുന്ന കിളി ശനിയാഴ്ച പറന്നുപോയി തിരിച്ചെത്തിയില്ല. ഈ വിഷമത്തിലാണ് സുശിത്ര വിഷംകഴിച്ചത്. ഗൂഡല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.