‘നിതീക്കുവേണ്ടി ശബ്ദിക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്നു’
text_fieldsന്യൂഡൽഹി: പുണെയിലെ ഭീമ-കൊറേഗാവ് ദലിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുഗു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെ അറസ്റ്റ് ചെയ്യുകയും എട്ടോളം മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തതിനെതിരെ രാജ്യത്തെ ആക്ടിവിസ്റ്റുകളുടെ സംയുക്ത പ്രസ്താവന.
മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെറ്റൽവാദ്, സ്വാമി അഗ്നിവേശ്, സനാം സുധീരത് വസീർ, ഹരീഷ് അയ്യർ, ജെ.എൻ.യു യൂനിയർ മുൻ വൈസ് പ്രസിഡൻറ് ഷഹ്ല റാഷിദ്, ജെ.എൻ.യു യൂനിയൻ മുൻ പ്രസിഡൻറ് മോഹിത് പാണ്ഡെ, എഴുത്തുകാരൻ പരഞ്ചോയ് ഗുഹ താകുർത്ത, പത്രപ്രവർത്തകൻ നെഹ ദിക്ഷിത്, ഗുജറാത്ത് എം.എൽ.െഎ ജിഗ്നേഷ് മേവാനി എന്നിവരാണ് നടപടിക്കെതിരെ സംയുക്ത പ്രസ്താവനയിറക്കിയത്.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ രാജ്യദ്രോഹമാക്കി അറസ്റ്റ് ചെയ്യുകയാണെന്നും നിതീക്കുവേണ്ടി ശബ്ദിക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും ഇതിനെ ചെറുക്കണമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരെ ആംനസ്റ്റി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധം ആരോപിച്ച് സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും വീടുകളിൽ റെയ്ഡ് നടത്തുകയും ചെയ്യുന്നതിനെതിരെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ. സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പകരം സർക്കാർ ഭയത്തിെൻറ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര പൊലീസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയാണ്. ഇത് അസ്വസ്ഥകരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി സംഘടിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണം.
ഭീമ കൊറേഗാവ് ആക്രമണവുമായി ബന്ധപ്പെട്ട് ജൂണിൽ അറസ്റ്റിലായ അഞ്ചുപേരും ഇന്ത്യയിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിച്ചവരാണെന്നും ആംനസ്റ്റി ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
