വ്യക്തിസ്വാതന്ത്ര്യം പരമ പ്രധാനം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമായ കാര്യമാണെന്നും അതിൽ തീരുമാനം വൈകുന്നത് ഭരണഘടന അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന സുപ്രധാന അവകാശത്തിന്റെ നിഷേധമാണെന്നും സുപ്രീംകോടതി.
വ്യക്തിസ്വാതന്ത്ര്യവും ജീവനുള്ള സംരക്ഷണവും ഭരണഘടനയുടെ ആത്മാവാണെന്നും ബോംബെ ഹൈകോടതിയിൽ ജാമ്യഹരജികൾ തീർപ്പാക്കുന്നതിലെ കാലതാമസം സംബന്ധിച്ച വിഷയം പരിഗണനയിൽ വന്നപ്പോൾ സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിമാർ അപേക്ഷയുടെ ഗൗരവം പരിഗണിക്കാതെ പലകാരണങ്ങൾ പറഞ്ഞ് അത് തള്ളുന്നതായി പലപ്പോഴായി വ്യക്തമായെന്ന് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
ആയതിനാൽ ജാമ്യ ഹരജികളിൽ എത്രയുംവേഗം തീരുമാനമെടുക്കാൻ ജഡ്ജിമാർക്ക് നിർദേശം നൽകണമെന്ന് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർഥിക്കുകയാണെന്നും ഉന്നത കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

