ഇടക്കാല വഖഫ് വിധിയിൽ വ്യക്തിനിയമ ബോർഡിന് ആശങ്ക
text_fieldsന്യൂഡൽഹി: വഖഫ് നിയമത്തിലെ ചില വിവാദ വ്യവസ്ഥകളെ സുപ്രീംകോടതി സാധൂകരിച്ചതിലും ചിലതിനോട് മൗനം പാലിച്ചതിലും അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെ വർക്കിങ് കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. കലക്ടർമാരുടെ അമിതാധികാരങ്ങൾ നിയന്ത്രിച്ചതിനെയും നിയമം നടപ്പാക്കുന്നതിന് മുമ്പ് നിലവിലുള്ള ‘ഉപയോഗത്താലുള്ള വഖഫ്’ സംരക്ഷിക്കുമെന്ന കോടതി തീരുമാനത്തെയും കമ്മിറ്റി സ്വാഗതം ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്വത്തുക്കളുടെ വഖഫ് പദവി അവസാനിപ്പിക്കൽ, വഖഫ് സ്വത്തുക്കളുടെ നിർബന്ധിത രജിസ്ട്രേഷൻ, പരിമിതി നിയമത്തിൽ നിന്നുള്ള ഇളവ് നിർത്തലാക്കൽ, വഖഫ് സ്ഥാപനങ്ങളിൽ മുസ്‍ലിംകളല്ലാത്തവരെ ഉൾപ്പെടുത്തൽ, ആദിവാസികൾ വഖഫിനായി ഭൂമി സമർപ്പിക്കുന്നതിന് നിയന്ത്രണം തുടങ്ങിയ വ്യവസ്ഥകളിൽ സുപ്രീംകോടതി ഉത്തരവ് നിരാശജനകമാണ്. വഖഫ് മുതവല്ലികൾ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന തെറ്റായ അനുമാനത്തിൽ അധിഷ്ഠിതമാണ് കോടതിയുടെ ഇടക്കാല ഉത്തരവെന്നും ബോർഡ് വിലയിരുത്തി.
മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി അധ്യക്ഷതവഹിച്ചു, ബോർഡ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഫസ്ലുർ റഹിം മുജദ്ദിദി നടപടിക്രമങ്ങൾ നിർവഹിച്ചു. സയ്യിദ് സആദത്തുല്ല ഹുസൈനി (ബോർഡ് വൈസ് പ്രസിഡന്റ്), മൗലാന മുഹമ്മദ് ഉംറൈൻ മഹ്ഫൂസ് റഹ്മാനി, മൗലാന യാസീൻ അലി ഉസ്മാനി (സെക്രട്ടറിമാർ), ഡോ. എസ്.ക്യു.ആർ. ഇല്യാസ് (വക്താവ്), മുഫ്തി അബുൽ ഖാസിം നുഅ്മാനി, മൗലാന ഖലീലുർ റഹ്മാൻ സജാദ് നുഅ്മാനി, മൗലാന ഖാലിദ് റഷീദ് ഫറംഗി, മൗലാന എം.ഡി. റഹ്മത്തുദ്ദീൻ, ഡോ. ക്വാദരി, മൗലാന അബ്ദുൽ ഷുക്കൂർ ഖാസ്മി, മൗലാന മലാക്ക് മുഹമ്മദ് ഇബ്രാഹിം ഖാസ്മി, മൗലാന മുഫ്തി അഹമ്മദ് ദേവ്‌ലവി, ജസ്റ്റിസ് സയ്യിദ് ഷാ മുഹമ്മദ്, മൗലാന മഹ്മൂദ് ദരിയാബാദി, മൗലാന അബു താലിബ് റഹ്മാനി, അഡ്വ.എം.ആർ. ഷംഷാദ്, അഡ്വ. ഫുസൈൽ അഹമ്മദ് അയ്യൂബി, അഡ്വ. താഹിർ ഹക്കിം, അഡ്വ. ജലീസ സുൽത്താന, പ്രഫ. മുനീസ ബുഷ്‌റ അബിദി, പ്രഫ. ഹസീന ഖാൻ ഹാഷിയ,അഡ്വ. തൽഹ അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

