Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓ​ണ്‍ലൈ​ന്‍ വ​ഴി വിമാന...

ഓ​ണ്‍ലൈ​ന്‍ വ​ഴി വിമാന ടിക്കറ്റ്​ എടുത്തയാൾക്ക്​ ഏഴു ലക്ഷം നഷ്​ടപ്പെട്ടു

text_fields
bookmark_border
ഓ​ണ്‍ലൈ​ന്‍ വ​ഴി വിമാന ടിക്കറ്റ്​ എടുത്തയാൾക്ക്​ ഏഴു ലക്ഷം നഷ്​ടപ്പെട്ടു
cancel
camera_alt

representative image

ബം​ഗ​ളൂ​രു: ഓ​ണ്‍ലൈ​ന്‍ വ​ഴി വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​യാ​ൾ​ക്ക്​​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്​​ട​മാ​യി. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​െൻറ സ​ഹാ​യ​ത്തോ​ടെ ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​മാ​ന​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത വൈ​റ്റ്​​ഫീ​ൽ​ഡ്​ സ്വ​ദേ​ശി​യാ​യ 68കാ​ര​നാ​ണ്​ സൈ​ബ​ർ ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.

ജ​നു​വ​രി 18നു​ള്ള യാ​ത്ര​ക്കാ​യി ഡി​സം​ബ​ര്‍ 30നാ​ണ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​െൻറ സ​ഹാ​യ​ത്തോ​ടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ത്. ഓ​ണ്‍ലൈ​ൻ പേ​മെൻറ്​ ന​ട​ത്തി​യി​ട്ടും പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് ആ​പ്ലി​ക്കേ​ഷ​നി​ല്‍ നി​ന്ന്​ ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചു. തു​ട​ര്‍ന്ന് വീ​ണ്ടും പ​ണം ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ല്‍കി.

എ​ന്നാ​ല്‍, അ​ല്‍പ​സ​മ​യ​ത്തി​ന​കം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യി. ഉ​ട​ന്‍ ടി​ക്ക​റ്റ് ബു​ക്കി​ങ്​ ആ​പ്പി​െൻറ ക​സ്​​റ്റ​മ​ര്‍ കെ​യ​റി​ല്‍ വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ടു.

പ​ണം ന​ഷ്​​ട​പ്പെ​ട്ട അ​ക്കൗ​ണ്ട് അ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി മാ​ത്ര​മേ പ​ണം തി​രി​കെ ന​ല്‍കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​യി​രു​ന്നു ദീ​പ​ക്​ കു​മാ​ർ ശ​ർ​മ എ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ എ​ക്‌​സി​ക്യൂ​ട്ടി​വി​െൻറ മ​റു​പ​ടി. ഇ​ത​നു​സ​രി​ച്ച് മ​റ്റൊ​രു അ​ക്കൗ​ണ്ടി​െൻറ അ​വ​സാ​ന നാ​ല്​ ന​മ്പ​ര്‍ കൈ​മാ​റി. ഉ​ട​ന്‍ പ്ര​സ്തു​ത അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക് ചെ​യ്യ​പ്പെ​ട്ട മ​റ്റൊ​രു ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് ഒ​രേ​സ​മ​യം ഒ​രു​പാ​ട് ഒ.​ടി.​പി​ക​ള്‍ വ​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight ticketonline
News Summary - person who bought flight ticket online lost Rs 7 lakh
Next Story