സിറം ഇൻസ്റ്റിറ്റ്യൂട്ടിന് സ്പുട്നിക് വാക്സിൻ നിർമിക്കാൻ അനുമതി
text_fieldsന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിൻ നിർമിക്കാൻ കോവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ (ഡി.സി.ജി.ഐ) പ്രാഥമികാനുമതി നൽകി. വാക്സിൻ പരീക്ഷണം നടത്താനും ഉൽപാദിപ്പിക്കാനുമുള്ള അനുമതിയാണ് നൽകിയത്. അതേസമയം, വിൽപനക്കുള്ള അനുമതി നൽകിയിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.റെഡ്ഢീസ് ലബോറട്ടറിക്കാണ് നിലവിൽ ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ വിതരണാനുമതി ലഭിച്ചിട്ടുള്ളത്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനായ കോവോവാക്സിെൻറ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള പ്രോട്ടോകോളിലെ പുനരവലോകനത്തിന് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. രാജ്യത്തെ 20 ഓളം ആശുപത്രികളിലായി 18 വയസ്സിനു മുകളിലുള്ള 1400 സന്നദ്ധ പ്രവർത്തകരിലാണ് ജൂലൈ പകുതിയോടെ പരീക്ഷണം നടത്തുക.