Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഹരിത പടക്കങ്ങൾക്ക് അനുമതി

text_fields
bookmark_border
ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഹരിത പടക്കങ്ങൾക്ക് അനുമതി
cancel

ന്യഡൽഹി: ദീപാവലിയോടനുബന്ധിച്ച് രണ്ട് ദിവസത്തേക്ക് ഡൽഹി-എൻ.സി.ആർ പരിധിയിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകി. പടക്ക നിരോധനത്തിൽ ഏർപ്പെടുത്തിയ പരിമിതമായ ഇളവാണിത്. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നവംബർ 7, 8 തീയതികളിൽ രാവിലെ 6 മണിക്കും 7 മണിക്കും ഇടയിലും, രാത്രി 8 മണി മുതൽ 10 മണി വരെയും ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകിയത്.

ബേരിയം അടങ്ങിയ പടക്കങ്ങളും, കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-നാഷനൽ എൻവയോൺമെന്‍റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിക്കാത്തവയും ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിച്ചുണ്ട്. നവംബർ 9 മുതൽ പടക്കങ്ങൾക്ക് സമ്പൂർണ്ണ നിരോധനം നിലവിൽ വരും.

പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവിൽ മാത്രം മലിനീകരണം പുറത്തുവിടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത പടക്കങ്ങളാണ് ഹരിത പടക്കങ്ങൾ. CSIR-NEERI വികസിപ്പിച്ചെടുത്ത ഇവയിൽ, മാറ്റം വരുത്തിയ രാസക്കൂവട്ടുകളും ചില അസംസ്‌കൃത വസ്തുക്കളുടെ അളവ് കുറച്ചതുമാണ് ഉപയോഗിക്കുന്നത്. കൂടാതെ ജ്വലനക്ഷമത മെച്ചപ്പെടുത്താനും കണികാ ഉദ്‌വമനം കുറയ്ക്കാനും സഹായിക്കുന്ന വസ്തുക്കളും ഇതിൽ ചേർക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Permission granted for 'green' firecrackers in Delhi for Diwali
Next Story