Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിറം...

സിറം ഇൻസ്​റ്റിറ്റ്യൂട്ടിന്​ ഒാക്​സ്​ഫഡ്​ വാക്​സിൻ പരീക്ഷണം പുനരാരംഭിക്കാൻ അനുമതി

text_fields
bookmark_border
സിറം ഇൻസ്​റ്റിറ്റ്യൂട്ടിന്​ ഒാക്​സ്​ഫഡ്​ വാക്​സിൻ പരീക്ഷണം പുനരാരംഭിക്കാൻ അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: ഓ​ക്‌​സ്​​ഫ​ഡ്​​ സ​ര്‍വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് വാ​ക്‌​സി​െൻറ ഇ​ന്ത്യ​യി​ലെ പ​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ സി​റം ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി.​സി.​ജി.​ഐ) അ​നു​മ​തി ന​ൽ​കി. സ്‌​ക്രീ​നി​ങ്​ സ​മ​യ​ത്ത് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ക, പ​രീ​ക്ഷ​ണ​ത്തി​ന് സ​മ്മ​തം ന​ൽ​കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക, പ​രീ​ക്ഷ​ണ​ത്തി​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും തു​ട​ർ​പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഡി.​ജി.​സി.​എ ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പ​രീ​ത ഫ​ല​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​ത് കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​നു​ള്ള ചി​കി​ത്സ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന് വ്യ​ക്ത​മാ​ക്കാ​നും ഡി.​ജി.​സി.​െ​എ ആ​വ​ശ്യ​പ്പെ​ട്ടു. ​ബ്രി​ട്ട​നി​ൽ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രി​ലൊ​രാ​ള്‍ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

തു​ട​ർ​ന്ന്, കൂ​ടു​ത​ല്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തു​വ​രെ വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​ക​യാ​ണെ​ന്ന് സി​റം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ബ്രി​ട്ട​നി​ലെ മെ​ഡി​സി​ൻ​സ് ഹെ​ൽ​ത്ത് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. വാ​ക്സി​െൻറ ര​ണ്ട്, മൂ​ന്ന്​ ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineSerum InstituteOxford Vaccine Test
News Summary - Permission for Oxford Vaccine Test in Serum Institute
Next Story