Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സുസ്ഥിരമായ...

'സുസ്ഥിരമായ ഭർത്താക്കന്മാരെ നൽകിയതിന് മോദിക്ക് മുസ്ലിം സ്ത്രീകൾ നന്ദി പറയണം'; വിവാദ പരാമർശത്തിൽ ആർ.എസ്.എസ് നേതാവിനെതിരെ കേസ്

text_fields
bookmark_border
Kalladka Prabhakar Bhat
cancel

ന്യൂഡൽഹി: സുസ്ഥിരമായ ഭർത്താക്കന്മാരെ നൽകിയതിന് മോദി സർക്കാരിന് നന്ദി പറയണമെന്ന പരാമർശത്തിന് പിന്നാലെ ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ കേസെടുത്ത് ശ്രീരം​ഗപട്ടണം പൊലീസ്. മാണ്ഡ്യയിൽ വെച്ച് നടന്ന സങ്കീർത്തന യാത്രയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാമൂഹിക പ്രവർത്തകയായ നാസിയ നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മോദി സർക്കാർ അധികാരത്തിലെത്തിയതോടെ മുത്തലാഖ് നിർത്തലാക്കിയചിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഭട്ട്. 'മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുത്തലാഖ് എടുത്തുകളഞ്ഞു. മുസ്ലീം പുരുഷന്മാർ ഇതിൽ അതൃപ്തരായിരുന്നു. യഥാർത്ഥത്തിൽ, മുസ്ലീം സ്ത്രീകൾക്ക് ഇത് വളരെ സന്തോഷകരമായ വാർത്തയായിരിക്കണം. അവർക്ക് എല്ലാ ദിവസവും വ്യത്യസ്‌ത ഭർത്താവുണ്ടായിരുന്നു, സ്ഥിരമായ ഭർത്താവില്ല. അവർക്ക് ഒരു സ്ഥിരം ഭർത്താവ് ഉണ്ടായിരുന്നില്ല, മോദി സർക്കാർ അത് നൽകി,” ഭട്ട് പറഞ്ഞു.

ഹിന്ദുധർമം നിലനിർത്താൻ മൂന്നിലധികം കുട്ടികൾ വേണമെന്ന അബ്യർത്ഥനയും അദ്ദേഹം ചടങ്ങിനിടെ ഹിന്ദു സ്ത്രീകളോട് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSPermanent Husband remark
News Summary - ‘Permanent Husbands’ remark: FIR lodged against RSS Karnataka leader
Next Story