Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ പെരിയാറി​ന്‍റെ പ്രതിമയിൽ ചെരിപ്പുമാലയണിയിച്ച്​ കാവി പൊടി വിതറി

text_fields
bookmark_border
കോയമ്പത്തൂരിൽ പെരിയാറി​ന്‍റെ പ്രതിമയിൽ ചെരിപ്പുമാലയണിയിച്ച്​ കാവി പൊടി വിതറി
cancel
camera_alt

വെ​ള്ള​ല്ലൂ​രി​ൽ പെ​രി​യാ​റി​​​ന്‍റെ പ്ര​തി​മ​യി​ൽ കാ​വി പൊ​ടി വി​ത​റിയ നിലയിൽ

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​രി​ന്​ സ​മീ​പം വെ​ള്ള​ല്ലൂ​രി​ൽ സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വ് ഇ.​വി. രാ​മ​സാ​മി​യെ​ന്ന പെ​രി​യാ​റി​​​ന്‍റെ പ്ര​തി​മ​യി​ൽ ചെ​രി​പ്പു​മാ​ല​യ​ണി​യി​ച്ച്​ കാ​വി പൊ​ടി വി​ത​റി.

സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ്​ വെ​ള്ള​ല്ലൂ​ർ പെ​രി​യാ​ർ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ അ​വ​ഹേ​ളി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

വി​വ​ര​മ​റി​ഞ്ഞ്​ ത​​ന്തൈ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം ഉ​ൾ​പ്പെ​ടെ വി​വി​ധ ദ്രാ​വി​ഡ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സി​​​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ചെ​രി​പ്പു​മാ​ല നീ​ക്കി പ്ര​തി​മ വൃ​ത്തി​യാ​ക്കി.

പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന്​ പൊ​ലീ​സ്​ ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periyarev ramasami
News Summary - Periyar statue desecrated in Coimbatore district
Next Story