Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ...

സ്​കൂൾ വിദ്യാഭ്യാസരംഗത്തെ മികവി​െൻറ സൂചികയിൽ കേരളം മുന്നിൽ; നിലമെച്ചപ്പെടുത്തി ലക്ഷദ്വീപും

text_fields
bookmark_border
സ്​കൂൾ വിദ്യാഭ്യാസരംഗത്തെ മികവി​െൻറ സൂചികയിൽ കേരളം മുന്നിൽ; നിലമെച്ചപ്പെടുത്തി ലക്ഷദ്വീപും
cancel

ന്യൂഡൽഹി: സ്​കൂൾ വിദ്യാഭ്യാസരംഗത്തെ മികവ്​ പരിശോധിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രകടന വിലയിരുത്തൽ സൂചികയിൽ (പി.​ജി.ഐ) കേരളമുൾപ്പടെ നാല്​ സംസ്ഥാനങ്ങൾ മുന്നിൽ. നിലമെച്ചപ്പെടുത്തിയവയുടെ പട്ടികയിൽ ലക്ഷദ്വീപും.

​കേന്ദ്രം പുറത്തിറക്കിയ 2019-20 ലെ പ്രകടന വിലയിരുത്തൽ സൂചിക റിപ്പോർട്ടിലാണ്​ കേരളത്തി​െൻറ മികവ്​ എടുത്ത്​ പറയുന്നത്​. കേരളത്തിന്​ പുറമെ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ-നിക്കോബാർ ദ്വീപുകളുമാണ്​ ഏറ്റവും ഉയർന്ന ഗ്രേഡ് (എ ++) നേടിയത്​. ലെവൽ 2 ൽ 901 നും 950 നും ഇടയിൽ സ്​കോർ നേടിയാണ്​ ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്​. എന്നാൽ ലെവൽ 1 ൽ അതായത്​ 950 നും 1000 നും ഇടയിൽ സ്​കോർ നേടിയ ഒരു സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ രാജ്യത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്​കൂൾ വിദ്യാഭ്യാസരംഗത്ത്‌ പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുക എന്ന ലക്ഷ്യം വെച്ചാണ്​ പി.​ജി.ഐ നടപ്പാക്കിയത്​. 70 മാനദണ്ഡങ്ങൾ പരിഗണിച്ചാണ്​ പട്ടിക തയാറാക്കിയത്​.


ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ്, തമിഴ്‌നാട് എന്നിവ മൊത്തം പി‌.ജി.‌ഐ സ്കോർ 10% വർധിപ്പിച്ചിട്ടുണ്ട്​. അതായത് നൂറോ അതിലധികമോ പോയൻറുകളാണ്​ ഇൗ സംസ്ഥാനങ്ങളിലെ പി.​ജി.ഐയിലുണ്ടായ വർദ്ധന.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവ പി.‌ജി.‌ഐ ഡൊമെയ്‌നിൽ 10% ‌ കൂടുതൽ‌ നില മെച്ചപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

അടിസ്ഥാനസൗകര്യങ്ങളുടെ വിഭാഗത്തിൽ പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 10 ശതമാനം‌ കൂടുതൽ‌ മെച്ചപ്പെട്ടു.

സ്​കൂളുകളുടെ ഭരണ നിർവഹണത്തിൽ അരുണാചൽ പ്രദേശ്, മണിപ്പൂർ, ഒഡീഷ എന്നിവ പത്ത്​ ശതമാനത്തിലധികം പുരോഗതി കൈവരിച്ചതായും റിപ്പോർട്ടിലുണ്ട്​.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായുള്ള പി‌.ജി.‌ഐ ആദ്യമായി പ്രസിദ്ധീകരിച്ചത് 2019 ലാണ്. എല്ലാ തലങ്ങളിലും സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ശക്തമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വിടവുകൾ കണ്ടെത്താനും അതിനനുസരിച്ച് ഇടപെടലിനുള്ള മേഖലകൾക്ക് മുൻ‌ഗണന നൽകുക എന്നതാണ്​ പി.​ജി.ഐയിലുടെ ലക്ഷ്യം വെക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCHOOL EDUCATIONPERFORMANCE GRADING INDEX
News Summary - PERFORMANCE GRADING INDEX OF ALL STATEs AND UTs ON SCHOOL EDUCATION
Next Story