Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേരറിവാളന്‍റെ ഹരജി...

പേരറിവാളന്‍റെ ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
പേരറിവാളന്‍റെ ഹരജി സുപ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: മുൻ പ്രധാനമ​ന്ത്രി രാജീവ്​ ഗാന്ധിയെ വധിച്ച കേസിൽ തന്നെ കുറ്റക്കാരനാക്കിയ വിധി തിരിച്ചുവിളിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതി പേരറിവാളൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 1999ലെ വിധിയിൽ ഇടപെടേണ്ട കാര്യമില്ലെന്ന്​ വ്യക്​തമാക്കിയാണ്​ സുപ്രീംകോടതി ഹരജി തള്ളിയത്​. സുപ്രീംകോടതിയെ കബളിപ്പിച്ചാണ്​ തന്നെ കുറ്റക്കാരനാക്കിയതെന്ന്​ പേരറിവാളൻ ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

പേരറിവാളനെ അക്കാലത്ത്​ ചോദ്യം ചെയ്​ത ഉദ്യോഗസ്​ഥൻ വി ത്യാഗരാജ​​​െൻറ വെളിപ്പെടുത്തലുകളുടെ പശചാത്തലത്തിലായിരുന്നു ഹരജി. പേരറിവാളൻ നിരപരാധിയായിരുന്നുവെന്നും രാജീവ്​ വധത്തെക്കുറിച്ചും ഒരറിവുമുണ്ടായിരുന്നില്ലെന്നും എന്നാൽ അന്വേഷണ റിപ്പോർട്ടിൽ അക്കാര്യം മറച്ചുവെച്ചുവെന്നും ത്യാഗരാജൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇൗ ഹരജിക്കുള്ള മറുപടിയിൽ ത്യാഗരാജ​​​െൻറ വെളിപ്പെടുത്തൽ വിഡ്​ഢിത്തമാണെന്ന്​ വിശേഷിപ്പിച്ച്​ ഇന്ത്യൻ എൽ.ടി.ടി.ഇ ആയിരുന്നു പേരറിവാളനെന്ന്​ സി.ബി.​െഎ ആരോപിച്ചു.  

1991ൽ ശ്രീപെരുമ്പുത്തൂരിൽ രാജീവ്​ ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത്​ 19 വയസുള്ള വിദ്യാർഥിയയിരുന്നു പേരറിവാളൻ.കൊല്ലാന​ുപയോഗിച്ച ​െഎ.ഇ.ഡിയിൽ ഉപയോഗിച്ചത്​ പേരറിവാളൻ വാങ്ങിയ ഒമ്പത്​ വോൾട്ടി​​​െൻറ രണ്ട്​ ബാറ്ററികളാണെന്ന്​ ആരോപിച്ചായിരുന്നു അറസ്​റ്റ്​.  1998 മെയ്​ 11ന്​ വധശിക്ഷ വിധിച്ച സുപ്രീംകോടതി പിന്നീട്​ 2014 ഫെബ്രുവരിയിൽ ആ ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perarivalan
News Summary - Perarivalan-India news
Next Story