Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലെയ്സ് പാക്കറ്റിൽ ചിപ്സ് കുറവ്; പെപ്സികോ ഇന്ത്യക്ക് 8,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമീഷൻ

text_fields
bookmark_border
ലെയ്സ് പാക്കറ്റിൽ ചിപ്സ് കുറവ്; പെപ്സികോ ഇന്ത്യക്ക് 8,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമീഷൻ
cancel

ജയ്പൂർ : ലെയ്സ് പാക്കറ്റിൽ രേഖപ്പെടുത്തിയതിലും കുറഞ്ഞ അളവിൽ മാത്രം ചിപ്സ് കണ്ടതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിൽ പെപ്സികോ ഇന്ത്യക്ക് പിഴയും നഷ്ടപരിഹാരവും ചുമത്തി ജയ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. 15 ഗ്രാം ചിപ്സ് ഉണ്ടാകേണ്ട പാക്കറ്റിൽ നാലു ഗ്രാം മാത്രമാണ് കണ്ടെത്തിയത്. പരാതിക്കാരന് 8,000 രൂപ നഷ്ടപരിഹാരവും നിയമനടപടികൾക്കുള്ള ചെലവും നൽകാൻ കമീഷൻ നിർദേശിച്ചു. പാക്കറ്റിന്റെ വിലയായ അഞ്ചു രൂപയും പലിശ സഹിതം തിരികെ നൽകണം.

ജയ്‌പൂരിലെ വ്യാപാരിയായ ചന്ദ്രഭാൻ ജലാൻ നൽകിയ പരാതിയിലാണ് നടപടി. 2020 നവംബർ 10ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെ കൂടെയാണ് ഇയാൾ 5 രൂപയുടെ ലെയ്സും വാങ്ങിയത്. വീട്ടിലെത്തിയ ശേഷം സീൽ ചെയ്ത പാക്കറ്റിന് ഭാരം കുറവാണെന്ന് തോന്നിയതോടെ തൂക്കിനോക്കി. പാക്കറ്റിൽ രേഖപ്പെടുത്തിയ 15 ഗ്രാമിന് പകരം നാലു ഗ്രാം ചിപ്സ് മാത്രമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്തൃ കമീഷനെ സമീപിച്ചത്. ചിപ്സ് കുറഞ്ഞത് നിർമാണത്തിലോ പാക്കിങ്ങിലോ ഉണ്ടായ പിഴവാകാമെന്നുമായിരുന്നു വിൽപനക്കാരൻ പറഞ്ഞത്.

ഉൽപന്നത്തിലെ കുറവിന് നിർമാതാവായ പെപ്സികോയാണ് ഉത്തരവാദിയെന്ന് കമീഷൻ വിലയിരുത്തി. പരാതിക്കാരൻ സമർപ്പിച്ച രേഖകളെയും വാങ്ങിയതിന്റെ ബില്ലിനെയും കമ്പനി എതിർത്തില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരന് 5,000 രൂപ മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരമായും 3,000 രൂപ നിയമനടപടികളുടെ ചെലവായും നൽകണം. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപക്ക് ഉത്തരവിന്റെ തീയതി മുതൽ പണം നൽകുന്നതുവരെ ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരും. പാക്കറ്റിലെ അളവിനേക്കാൾ കുറഞ്ഞ ഉൽപന്നം വിൽക്കുന്നത് ഉപഭോക്താവിനോടുള്ള അന്യായമായ വ്യാപാരരീതിയാണെന്ന നിലപാടാണ് കമീഷൻ സ്വീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PepsiCo Fined Over Underweight packet
Next Story