ജനവിധി എതിരായത് തിരിച്ചറിയുന്നു; പാർട്ടിയെ പുതുക്കിപ്പണിയുമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി എതിരായത് തിരിച്ചറിയുന്നുവെന്നും പരാജയം ഉൾക്കൊണ്ട് പാർട്ടിയെ പ ുതുക്കിപ്പണിയുമെന്നും കോൺഗ്രസ്. ഡൽഹി തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാവാതെ കനത്ത പരാജയമാണ് കോൺഗ്രസ് ഏറ് റുവാങ്ങിയത്.
പരാജയം അംഗീകരിക്കുന്നതായും ഡൽഹിയിൽ താഴേത്തട്ടുമുതൽ പാർട്ടിയെ നവീകരിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
അതേസമയം, ആം ആദ്മി പാർട്ടിയെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തുകയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര ചെയ്തത്. വിഭാഗീയത സൃഷ്ടിക്കാനാണ് ആം ആദ്മി പാർട്ടിയും ബി.ജെ.പിയും ശ്രമിച്ചതെന്നും ഒരുപരിധിവരെ അക്കാര്യത്തിൽ ഇരുവരും വിജയിച്ചെന്നും സുഭാഷ് ചോപ്ര വിമർശിച്ചു. എന്നാലും, മതവർഗീയ ശക്തികൾക്കൊപ്പമല്ല തങ്ങളെന്ന് ഡൽഹിയിലെ ജനങ്ങൾ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ കെട്ടഴിച്ചുവിട്ട അപകടകരമായ പ്രചാരണത്തെയാണ് രാജ്യതലസ്ഥാനത്തെ ജനങ്ങൾ പരാജയപ്പെടുത്തിയതെന്ന് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
