സഞ്ചൗലി മസ്ജിദിൽ നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; ആറുപേർക്കെതിരെ കേസ്
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ ഷിംല സഞ്ചൗലി മസ്ജിദിൽ നമസ്കാരത്തിന് എത്തിയവരെ തടഞ്ഞ സംഭവത്തിൽ നാല് സ്ത്രീകളടക്കം ആറുപേർക്കെതിരെ കേസ്. വെള്ളിയാഴ്ച പള്ളിയിലെത്തിയവരെയാണ് ദേവഭൂമി സംഘർഷ സമിതി പ്രവർത്തകർ തടഞ്ഞത്.
പൊലീസെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുസ്ലിംകളെ നമസ്കാരത്തിന് അനുവദിച്ചില്ല. നിയമവിരുദ്ധമായി പ്രഖ്യാപിച്ച് പൊളിക്കാൻ ഉത്തരവിട്ട മസ്ജിദിൽ ആരാധന അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
നമസ്കരിക്കാനെത്തിയവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ വീടിനരികിലൂടെ പോകാൻ മുസ്ലിംകളെ അനുവദിക്കില്ലെന്നും സ്ത്രീകൾ പറഞ്ഞു. മത സൗഹാർദം തടസ്സപ്പെടുത്തിയതിനാണ് ആറു പേർക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

