Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുണ്ടും തൊപ്പിയും...

മുണ്ടും തൊപ്പിയും ധരിക്കുന്നവർ ക്രിമിനലുകളല്ല; യു.പി മന്ത്രിക്കെതിരെ കോൺഗ്രസ്​ നേതാവ്​

text_fields
bookmark_border
മുണ്ടും തൊപ്പിയും ധരിക്കുന്നവർ ക്രിമിനലുകളല്ല; യു.പി മന്ത്രിക്കെതിരെ കോൺഗ്രസ്​ നേതാവ്​
cancel

ന്യൂഡൽഹി: മുണ്ടും തൊപ്പിയും ധരിക്കുന്നവർ ഗുണ്ടകളാണെന്ന ഉത്തർപ്രദേശ്​ ബി.ജെ.പി ഉപമുഖ്യമന്ത്രിയുടെ പ്രസ്​താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രംഗത്ത്​. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ 'ലുങ്കി ചാപ്പ് ഗുണ്ടകൾ' എന്ന പരാമർശത്തെ വിമർശിച്ചാണ്​ കോൺഗ്രസ് നേതാവ് റാഷിദ് അൽവി രംഗത്തെത്തിയിരിക്കുന്നത്​.

ഉത്തർപ്രദേശിലെ ഹിന്ദു ജനസംഖ്യയുടെ പകുതിയും ലുങ്കി ധരിക്കുന്നുവെന്നും ലുങ്കി ധരിക്കുന്നവരെല്ലാം കുറ്റവാളികളാണെന്നാണോ മൗര്യയുടെ പ്രസ്താവനയുടെ അർത്ഥമെന്നും അൽവി ചോദിച്ചു. പ്രയാഗ്‌രാജിൽ നടന്ന വ്യാപാരി സമ്മേളനത്തിലാണ്​ മൗര്യ വിവാദ പരാമർശം നടത്തിയത്​. '2017ന് മുമ്പ് എത്ര ലുങ്കി ധരിച്ച ഗുണ്ടകൾ ഇവിടെ കറങ്ങിനടന്നിരുന്നു. ആരാണ് തലയിൽ തൊപ്പി ധരിച്ച് തോക്കുകളുമായി വ്യാപാരികളെ ഭീഷണിപ്പെടുത്തിയിരുന്നത്? ആരാണ് നിങ്ങളുടെ ഭൂമി കൈയേറി ഭീഷണിപ്പെടുത്തിയിരുന്നത്?-മൗര്യ പ്രസംഗത്തിൽ പറഞ്ഞു.

ഇതിനെതിരെയാണ്​ ആൽവിയുടെ പരാമർശം. ഉത്തർപ്രദേശിലെ മുൻ സർക്കാരുകളുടെ ക്രമസമാധാന നിലയിലെ പോരായ്​മ ചൂണ്ടിക്കാണിക്കാനാണ്​ മൗര്യ ഇത്​ പറഞ്ഞത്​. 2017ന് ശേഷം സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ രൂപീകരിച്ചതിന് ശേഷം ഇത്തരം 'കുറ്റവാളികളെ' കണ്ടിട്ടില്ലെന്നും മൗര്യ പറഞ്ഞിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നുവെന്ന് ആൽവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up ministerlungi wearingCongress leader
News Summary - "People Wearing Lungis Not Criminals": Congress Leader Slams UP Minister
Next Story