Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി വീണ്ടും...

മോദി വീണ്ടും പ്രധാനമന്ത്രിയാവാൻ ജനം ആഗ്രഹിക്കുന്നു -രവിശങ്കർ പ്രസാദ്​

text_fields
bookmark_border
ravi-shankar-prasad
cancel

പട്​ന: നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവാനാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്​ കേന്ദ്രമന്ത്രിയും പ ട്​ന സാഹിബ്​ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ രവിശങ്കർ പ്രസാദ്​. വോട്ട്​ ചെയ്​തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഞാൻ എ​​െൻറ വോട്ട്​ രേഖപ്പെടുത്തി. ജനങ്ങൾ ഞങ്ങളോടൊപ്പമാണ്​.പട്​ന സാഹിബി​​െൻറ ചിന്താഗതി രാജ്യത്തി​​െൻറ മറ്റ്​ ഭാഗങ്ങളിലെ പോലെ തന്നെയാണ്​, മോദിജി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണമെന്നാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നത്​.’’-രവിശങ്കർ പ്രസാദ്​ പറഞ്ഞു.

രാജ്യം വരും ദിനങ്ങളിൽ വികസനത്തി​​െൻറ പുതിയ തലം കൈവരിക്കാൻ പോവുകയാണെന്നും ത​​െൻറ വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്​ന സാഹിബ്​ മണ്ഡലത്തിൽ സിറ്റിങ്​ എം.പിയും മുൻ ബി.ജെ.പി നേതാവും നിലവിൽ കോൺഗ്രസ്​ സ്ഥാനാർഥിയുമായ ശത്രുഘ്​നൻ സിൻഹയെയാണ്​ രവിശങ്കർ പ്രസാദ്​ നേരിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiravi shankar prasadmalayalam newsBJPBJP
News Summary - people want to make Modiji PM again said Ravi shankar prasad -india news
Next Story