ഝാർഖണ്ഡിനെ ബി.ജെ.പി മുക്തമാക്കാനാണ് ജനം ആഗ്രഹിക്കുന്നത് - പ്രണവ് ഝാ
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിനെ ബി.ജെ.പി ഭരണത്തിൽ നിന്ന് മുക്തമാക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പ്രണവ് ഝാ. കോൺഗ്രസ്- ജെ.എം.എം.-ആർ.ജെ.ഡി മഹാസഖ്യത്തിന് അനുകൂലമായ ആദ്യ ഘട്ട ഫല സൂചനകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് പ്രണവ് ഝായുടെ പ്രസ്താവന.
ഝാർഖണ്ഡിൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്. ഇൗ സർക്കാറിനെ താഴെയിറക്കി പുതിയ സർക്കാറിനെ കണ്ടെത്താനാണ് ജനം ആഗ്രഹിക്കുന്നത്. അത് തെരഞ്ഞെടുപ്പ് ഫലത്തിൽ കാണാം.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് തയാറാണ്. കോൺഗ്രസ് നേതൃത്വം മറ്റ് പാർട്ടികളുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമെങ്കിൽ തങ്ങൾ എല്ലാവരും കൂടി ചേർന്ന് ശക്തവും സുസ്ഥിരവുമായ സർക്കാറിന് രൂപം നൽകുമെന്നും പ്രവീൺ ഝാ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
