Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ താലിബാനെപ്പോലെയെന്ന്​ ജാവേദ്​ അക്​തർ; ശിവസേനക്ക്​ പറയാനുള്ളത്​ ഇതാണ്​

text_fields
bookmark_border
javed akhtar-sanjay raut
cancel
camera_altജാവേദ്​ അക്തർ, സഞ്​ജയ്​ റാവത്ത്​

ന്യൂഡൽഹി: ആർ.എസ്​.എസിനെയും വി.എച്ച്​.പിയെയും താലിബാനോട്​ ഉപമിച്ച സംഭവത്തിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ​ ജാവേദ്​ അക്​തറിനെ വിമർശിച്ച്​ ശിവസേന. ഏതൊരു ഇന്ത്യൻ സംഘടനയെയും താലിബാനുമായി ഉപമിക്കുന്നത്​ അപലപനീയമാ​െണന്ന്​​ ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

'താലിബാൻ പ്രാകൃതരും അവരുടെ പ്രവർത്തനങ്ങൾ അപലപനീയവുമാണ്. എന്നാൽ ആർ.എസ്.എസ്, വി.എച്ച്​.പി, ബജ്​രംഗ്​ദൾ എന്നിവയെ പിന്തുണക്കുന്നവരും ഒന്നുതന്നെയാണ്' -ഇങ്ങനെയായിരുന്നു അടുത്തിടെ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ ജാവേദ്​ അക്​തർ പറഞ്ഞത്​.

ഞങ്ങൾ ഇന്ന്​ സാമ്ന​യിൽ ഇക്കാര്യം എഴുതി. താലിബാനുമായി ഏതൊരു ഇന്ത്യൻ സംഘടനയെയും ഉപമിക്കുന്നത്​ അപലപിനീയമാണ്​. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്​. താലിബാന്‍റെ വികൃതമായ മാനസികാവസ്ഥ ഇവിടെ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവിടുത്തെ ആളുകൾ പോരാടുകയും തിരിച്ചടിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ അടിയന്തരാവസ്ഥ കണ്ടിട്ടുണ്ട്' -സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

ഹിന്ദുത്വത്തെ താലിബാനുമായി ബന്ധിപ്പിക്കുന്നത് ഹിന്ദു സംസ്കാരത്തോടുള്ള അനാദരവാണെന്നാണ്​ ശിവസേനയുടെ മുഖപത്രമായ സാമ്​നയുടെ മുഖപ്രസംഗത്തിൽ ജാവേദ്​ അക്തറിനെ വിമർ​ശിച്ചത്​. ആർ.എസ്.എസിന്‍റെയും വി.എച്ച്​.പിയുടെയും പ്രത്യയശാസ്ത്രം താലിബാനെപ്പോലെയാണെന്ന് കരുതുന്ന ആളുകൾ ആത്മപരിശോധന നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.

വിവാദ പരാമർശങ്ങളിൽ ആർ.എസ്​.എസ്​ നേതൃത്വത്തോടും പ്രവർത്തകരോടും​ ക്ഷമ ചോദിച്ചില്ലെങ്കിൽ അക്​തറിന്‍റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ​പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്​ ഭീഷണിയുമായി മഹാരാഷ്​ട്ര ബി.ജെ.പി എം.എൽ.എ രാം കദം കഴ​ിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇന്ത്യ ഒരു മതേതര രാഷ്​ട്രമാണെന്നും ജനങ്ങളിൽ കൂടുതലും മതേതരമാണെന്നും, എന്നാൽ ആർ.എസ്.എസ്, വി.എച്ച്.പി എന്നീ സംഘടനകളെ പിന്തുണക്കുന്നവർ നാസികളുടെ അതേ പ്രത്യയശാസ്ത്രമുള്ളവരാണെന്നും അക്തർ അഭിപ്രായപ്പെട്ടതായാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanJaved Akhtarshiv senaRSS
News Summary - people think's ideology of RSS similar to Taliban must introspect Shiv Sena against Javed Akhtar
Next Story