പരിഹാരം തേടിയെത്തുന്ന ജനം കോടതി നടപടികളിൽ നിരാശരാകുന്നു -ചീഫ് ജസ്റ്റിസ്
text_fieldsചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ന്യൂഡൽഹി: പരിഹാരം തേടിയെത്തുന്ന ജനങ്ങൾ കോടതി നടപടികൾ മൂലം നിരാശരാവുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തർക്കപരിഹാരത്തിനുള്ള സമാന്തര സംവിധാനമെന്ന നിലയിൽ ലോക് അദാലത്തുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുരഞ്ജനം സാധ്യമാക്കുന്ന ഇടമാണ് ലോക് അദാലത്. പരസ്പര ധാരണയോടെയുണ്ടാക്കിയ അനുരഞ്ജനത്തിൽ പിന്നീട് അപ്പീൽ സാധ്യതയില്ല-സുപ്രീം കോടതിയിലെ പ്രത്യേക ലോക് അദാലത് വാരാചരണത്തിൽ സംസാരിക്കവേ ചന്ദ്രചൂഡ് പറഞ്ഞു.
ലോക് അദാലത് സാധ്യമാക്കുന്നതിൽ ജഡ്ജിമാരിൽനിന്നും അഭിഭാഷകരിൽനിന്നും നല്ല പിന്തുണ ലഭിച്ചതായി ചീഫ് ജസ്റ്റിസ് തുടർന്നു. സുപ്രീംകോടതി ഡൽഹിയിലാണെങ്കിലും ഇത് ഡൽഹിയുടെ സുപ്രീംകോടതിയല്ല, ഇന്ത്യയുടേതാണ്. താൻ ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനുപിന്നാലെ രജിസ്ട്രിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുവഴി കോടതി വൈജാത്യത്തിന്റെ ഇടമായി. ഏഴു ബെഞ്ചുമായി തുടങ്ങിയ പ്രത്യേക ലോക് അദാലത്തിലിപ്പോൾ 13 ബെഞ്ചുകളായെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ശനിയാഴ്ച വരെയാണ് സുപ്രീംകോടതിയിലെ ലോക് അദാലത് നടന്നത്. സുപ്രീം കോടതിയുടെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് ലോക് അദാലത് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

