Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ രാജസ്ഥാനിലെ ജനങ്ങൾ തയാറാണ്- അശോക് ഗെഹ്ലോട്

text_fields
bookmark_border
ashok gehlot
cancel

ജയ്പൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ജനങ്ങൾ തയാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. ജയ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് നല്ല ഭരണം ആവശ്യമാണെന്നും തന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അതാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 മഹാമാരിയും സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയും പോലുള്ള വെല്ലുവിളികൾക്കിടയിലും നല്ല ഭരണം കാഴ്ചവെക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

"വിദ്യാഭ്യാസം, ആരോഗ്യം, ജലം, തൊഴിലാളി ക്ഷേമം എന്നിങ്ങനെ എല്ലാ മേഖലയിലും മികച്ച തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു. ജനങ്ങൾ കോൺഗ്രസ് സർക്കാരിനെ തുടരാൻ ആഗ്രഹിക്കുന്നു എന്നതാണ് അടിത്തട്ടിൽ നിന്നുള്ള പ്രതികരണം"-അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ബി.ജെ.പിയോട് രോഷമുണ്ടെന്നും അവർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അശോക് ഗെഹ്ലോട് കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - People ready to bring Congress back to power: Rajasthan Chief Minister Ashok Gehlot
Next Story