Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷകരെ ഭയന്ന്...

ഗോരക്ഷകരെ ഭയന്ന് കാലികളെ​ ഒാൺലൈൻ വഴി വിൽക്കാനൊരുങ്ങി കർഷകർ

text_fields
bookmark_border
ഗോരക്ഷകരെ ഭയന്ന് കാലികളെ​ ഒാൺലൈൻ വഴി വിൽക്കാനൊരുങ്ങി കർഷകർ
cancel

ലഖ്​നോ: കന്നുകാലികളെ വിൽക്കുന്നത്​ നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാറി​​​​െൻറ വിജ്ഞാപനവും ഗോരക്ഷകരുടെ ഗുണ്ടായിസവും ഭയന്ന്​ കർഷകർ കാലികളെ  ഒാൺലൈനിലൂടെ വിൽക്കുന്നു. പശു, കാള, പോത്ത്​, എരുമ എന്നിവയെ ഒ.എൽ.എക്​സ്​, ക്വിക്കർ എന്നീ ഒാൺലൈൻ സൈറ്റുകൾ വഴിയാണ്​ കാലികളെ  വിൽക്കുന്നത്​.

കർഷകർ മാടി​​​​െൻറ ചിത്രവും ഉദ്ദേശിക്കുന്ന വിലയും സ്ഥലവും മറ്റു വിവരങ്ങളുമെല്ലാം ചേർത്താണ്​ ഒാൺലൈനിൽ വിൽപനക്കായി പരസ്യം നൽകുന്നത്​.
ആവശ്യക്കാർക്ക്​ വീട്ടിലെത്തിച്ചു നൽകുമെന്ന രീതിയിൽ പരസ്യം നൽകിയവരും ഉണ്ട്​. 
മാടുകളുടെ യഥാർഥ വില​യേക്കാൾ കുറഞ്ഞ വിലയാണ്​പലരും ഒാൺലൈൻ വിൽപനയിൽ ആവശ്യപ്പെടുന്നത്​. പശുവിനെയും കുട്ടിയെയും കൂടി വാങ്ങുകയാണെങ്കിൽ കാഷ്​ ഒാഫറും ചിലർ മുന്നോട്ടുവെക്കുന്നു. 

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത്​ നിയന്ത്രിക്കാൻ കഴിഞ്ഞയാഴ്​ചയാണ്​ കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinecow slaughtercattle
News Summary - People Opting to Sell Their Cattle Online
Next Story