Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഗോവയിലെ ജനങ്ങൾക്ക്...

'ഗോവയിലെ ജനങ്ങൾക്ക് മടുത്തു'; ഭൂവിനിയോഗ നിയമത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ

text_fields
bookmark_border
ഗോവയിലെ ജനങ്ങൾക്ക് മടുത്തു; ഭൂവിനിയോഗ നിയമത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ
cancel
camera_alt

goa protest

പനാജി: ഗോവയിൽ നടപ്പാക്കിയ ഭൂവിനിയോഗ നിയമത്തിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് പിന്തുണയേകി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ.

ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ടിസിപി ആക്ടിലെ സെക്ഷൻ 39 എയ്‌ക്കെതിരെ പനാജിയിലെ ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്തുന്ന റെവല്യൂഷണറി ഗോവൻസ് പാർട്ടി എം.എൽ.എ വീരേഷ് ബോർക്കറിനാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത് . നിയമത്തിതതിലെ വ്യവസ്ഥ ഉടൻ നിർത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചില ഭൂമികളെ സെറ്റിൽമെന്റ് സോണുകൾ ആക്കി മാറ്റുന്നതിനും അതുവഴി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിനും ഈ വ്യവസ്ഥ ഉപയോഗിക്കുമെന്ന് ആരോപിച്ചാണ് ഗോവയിൽ പ്രതിഷേധം. ഗോവയിലെ വിവിധ മന്ത്രിമാർക്കും വിവിധ ഉദ്യോഗസ്ഥർക്കും അഴിമതിക്ക് വലിയ അവസരം സെക്ഷൻ 39 എ നൽകുന്നു. അടിയന്തിരമായി വിവാദ വകുപ്പ് പിൻവലിക്കണമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിക്ക് നിലവിൽ ഗോവ യിൽ രണ്ട് എം.എൽ.എമാരാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalkejriwalGoaland rules
News Summary - People of Goa are fed up: Arvind Kejriwal slams government over land-use rule
Next Story