Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമർകസിലുള്ളവർ...

മർകസിലുള്ളവർ ലോക്​ഡൗണിൽ കുടുങ്ങിയവർ -തബ്​ലീഗ്​ ജമാഅത്ത്​

text_fields
bookmark_border
markaz1
cancel

ന്യൂഡൽഹി: തബ്​ലീഗ്​ ജമാഅത്തി‍​െൻറ നിസാമുദ്ദീനിലെ മർകസിൽ 2000ൽ പരം പേർ ലോക്​ഡൗണിൽ കുടുങ്ങിയവരാണെന്നും നിൽക്കു ന്നിടത്ത്​ കഴിയണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പാലിക്കുക മാത്രമാണ്​ തങ്ങൾ ചെയ്​തതെന്നും തബ്​ലീഗ്​ നേതൃത്വ ം. മർകസിലുള്ളവരെ നാട്ടിലെത്തിക്കാൻ ജില്ല മജിസ്ട്രേറ്റ്​​ അടക്കമുള്ളവർക്ക്​ അപേക്ഷ നൽകി കാത്തിരിക്കുകയായിരു ന്നുവെന്നും മാധ്യമപ്രചാരണങ്ങൾ തള്ളി തബ്​ലീഗ്​ ആസ്​ഥാനം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്​തമാക്കി.

മ ാർച്ച് 22 ന് “ജനത കർഫ്യൂ” പ്രഖ്യാപിച്ചപ്പോൾ, മർകസ് നിസാമുദ്ദീനിൽ നടന്നുകൊണ്ടിരന്ന പരിപാടി ഉടൻ നിർത്തലാക്കി​. “ജനത കർഫ്യൂ” ആചരിച്ച്​ രാത്രി ഒമ്പത്​ വരെ പുറപ്പെടരുതെന്ന് സന്ദർശകരോട് നിർദേശിച്ചു. മാർച്ച് 21 ന് രാജ്യത്തുടനീളമുള്ള റെയിൽവേ സർവിസുകൾ പെട്ടെന്ന് റദ്ദാക്കിയതിനെത്തുടർന്ന് ട്രെയിനിൽ പുറപ്പെടേണ്ടിയിരുന്നവർ മർകസ് പരിസരത്ത് കുടുങ്ങി. എന്നാൽ ജനതാ കർഫ്യൂ തീരും മുമ്പ് ഡൽഹി മുഖ്യമന്ത്രി 23 ന് രാവിലെ ആറ്​ മുതൽ മാർച്ച് 31 വരെ ഡൽഹി അടച്ചുപൂട്ടി. അതോടെ മടക്കയാത്രക്ക് റോഡ് ഗതാഗതം ഇല്ലാതായി. മാർച്ച് 23 ന് വൈകുന്നേരം, രാജ്യമൊട്ടുക്കും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആളുകൾ എവിടെയാണോ അവിടെ തങ്ങണമെന്ന്​ നിർദേശിച്ചു. ഇത്തരമൊരു നിർബന്ധിത സാഹചര്യത്തിൽ ആ നിർദേശം പാലിക്കുകയായിരുന്നു. അവിടെ സന്ദർശകർക്ക്​ വൈദ്യസഹായവുമൊരുക്കി.

എന്നാൽ മാർച്ച് 24ന് െപാലീസ്​ സ്​റ്റേഷനിലെ എസ്​.എച്ച്​.ഒ വന്ന്​​ മർകസ് പരിസരം അടക്കണമെന്ന് ആവശ്യപ്പെട്ടു. അടച്ചുപൂട്ടൽ സംബന്ധിച്ച നിർദേശങ്ങൾ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും 1500 ഓളം പേർ കഴിഞ്ഞ ദിവസം പുറപ്പെട്ടതായും വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരത്തോളം സന്ദർശകരെ മർകസിൽ പാർപ്പിക്കാമെന്നും അറിയിച്ചു. ബാക്കിയുള്ളവരെ ഡൽഹിക്ക് പുറത്തുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് വാഹന പാസുകൾ നൽകാൻ ബന്ധപ്പെട്ട എസ്.ഡി.എമ്മിനോട് അഭ്യർത്ഥിച്ച കാര്യവും പൊലീസിനെ അറിയിച്ചു. വിശദാംശങ്ങൾ എൽ.ഡിക്ക് സമർപ്പിച്ചുവെങ്കിലും നടപടിയുണ്ടായില്ല. 25ന് തഹസിൽദാറും മെഡിക്കൽ സംഘവും മർകസ് സന്ദർശിച്ചപ്പോൾ പരിശോധനക്കും സന്ദർശകരുടെ പട്ടിക തയാറാക്കാനും പൂർണമായും സഹകരിച്ചു.
26ന് എസ്‌.ഡി.‌എം മർകസ് നിസാമുദ്ദീൻ സന്ദർശിച്ചു. എൽ.‌ഡിയുമായി കൂടുതൽ കൂടിക്കാഴ്ചക്ക് വിളിച്ചപ്പോഴും ഞങ്ങൾ ഒരുക്കിയ വാഹനങ്ങൾക്ക് വീണ്ടും അനുമതി തേടി. 27 ന് ആറ് പേരെയും 28 ന് 33 പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ മർകസ്​ സ്വീകരിച്ച നടപടികളെ കുറിച്ച്​ മൗനം പാലിച്ച്​ അതേ ദിവസം തന്നെ മറ്റൊരു നോട്ടീസ് നൽകി. 29ന്​ അതിന്​ മറുപടിയും നൽകി.

ഡൽഹി മുഖ്യമന്ത്രി മർകസിനെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരികളോട് നിർദേശിച്ചതായി പറഞ്ഞു. വസ്തുതകൾ പരിശോധിച്ചിരുന്നുവെങ്കിൽ ശേഷിക്കുന്ന സന്ദർശകരെ പിരിച്ചുവിടാൻ മർകസ് നടത്തിയ ചർച്ചകളും കൈകൊണ്ട നടപടികളും മുഖ്യമന്ത്രി അറിയുമായിരുന്നു. ഇതിനിടയിൽ, മർകസ് നിസാമുദ്ദീൻ ഒരിക്കൽ പോലും നിയമ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല. കോവിഡ്​ വെല്ലുവിളിയിൽ, മർകസ് നിയമപാലകരോടൊപ്പം നിൽക്കുമെന്നും അവർ നൽകുന്ന എല്ലാ മാർഗനിർദശങ്ങളും പാലിക്കുമെന്നും തബ്​ലീഗ് ജമാഅത്ത്​ വാർത്താകുറിപ്പിൽ വ്യക്​തമാക്കി.​ 100 വർഷമായി ഭരണകൂടവുമായും അധികാരികളുമായും സഹകരിക്കുകയും എല്ലായ്പ്പോഴും നിയമവാഴ്ചയെ അക്ഷരത്തിലും ആത്മാവിലും ഉയർത്തിപ്പിടിക്കുകയും ചെയ്ത കളങ്കമില്ലാത്ത ചരിത്രമാണ്​ മർകസിനുള്ളതെന്നും വാർത്താകുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national newsTablighi JamaatDelhi Nizamuddin
News Summary - people in markaz are stuck by the lockdown
Next Story