Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈനികരുടെ ഭക്ഷണം...

സൈനികരുടെ ഭക്ഷണം കരിഞ്ചന്തയിൽ മറിച്ച്​ വിൽക്കുന്നതായി ആരോപണം

text_fields
bookmark_border
സൈനികരുടെ ഭക്ഷണം കരിഞ്ചന്തയിൽ മറിച്ച്​ വിൽക്കുന്നതായി ആരോപണം
cancel

ശ്രീനഗർ: സൈനികർക്ക്​ സൗജന്യമായി ലഭിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഉന്നത ഉദ്യോഗസ്​ഥർ കരിഞ്ചന്തയിൽ മറിച്ചു വിൽക്കുന്നതായി ആരോപണം. കശ്​മീ​രിലെ ഹുംഹാമയിൽ അതിർത്തി രക്ഷാസേന (ബി.എസ്​.എഫ്​)യുടെ ആസ്​ഥാന ഒഫീസിന്​ സമീപത്തെ നാട്ടുകാരാണ്​ ഇക്കാര്യം ഒരു​ ദേശീയ മാധ്യമത്തോട്​ വെളിപ്പെടുത്തിയത്​.

ഭക്ഷണ സാധനങ്ങളും പച്ചക്കറികളും ഡീസലും പെട്രോളും ​ക്യാമ്പിന്​ പുറത്ത്​ പകുതി വിലക്ക്​ വിൽക്കുന്നതായി പ്രദേശവാസികളും ഒരു ജവാനും വെളിപ്പെടുത്തി. സൈനിക ഉദ്യോഗസ്​ഥരിൽ നിന്ന്​ ഡീസൽ പകുതിവിലക്കും അരിയും മസാലകൾ പോലെയുള്ളവ തുച്ഛമായ വിലക്കും ലഭിക്കാറുള്ളതായി മറ്റൊരു കച്ചവടക്കാരനും വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം നാലു മിനിറ്റ്​ ദൈർഘ്യമുള്ള വിഡിയോയിലൂടെ അതിർത്തിയിൽ കാവൽ നിൽക്കുന്ന തങ്ങൾക്ക്​ മൂന്ന്​ നേരത്തെ ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നും​ രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും  സൈനിക​ൻ വെളിപ്പെടുത്തിയിരുന്നു. സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചക്ക്​ വഴിവെച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewan
News Summary - people living near bsf's
Next Story