Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുബ്​ഹാൻ, നീ മടങ്ങണം സ്​കൂളിലേക്ക്​...നി​െന്നയും കുടുംബത്തെയും ഞങ്ങൾ നോക്കാം
cancel
Homechevron_rightNewschevron_rightIndiachevron_right'സുബ്​ഹാൻ, നീ മടങ്ങണം...

'സുബ്​ഹാൻ, നീ മടങ്ങണം സ്​കൂളിലേക്ക്​...നി​െന്നയും കുടുംബത്തെയും ഞങ്ങൾ നോക്കാം'

text_fields
bookmark_border

മുംബൈ: ഫൈറ്റർ പൈലറ്റാവാൻ മോഹിക്കുന്ന ആ മിടുക്കൻ ജീവിത ദുരിതങ്ങളോട്​ പൊരുതിക്കയറുന്നതു കണ്ട്​ കൈയടിച്ച്​ മനുഷ്യസ്​നേഹികൾ. 'കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുള്ള നീ, സ്വപ്​നങ്ങൾക്കൊപ്പം പറക്കാൻ സ്​കൂളിലേക്ക്​ തിരിച്ചുപോകണ'മെന്ന്​ അവരുടെ അഭ്യർഥന. കുടുംബത്തി​െൻറ​ അത്താണിയാവാൻ പഠനം ഉപേക്ഷിച്ച്​ മുംബൈ നഗരത്തിൽ ചായ വിൽക്കാനിറങ്ങിയ പതിനാലുകാര​ന്​ സഹായ വാഗ്​ദാനവുമായി എത്തിയത്​ നിരവധി പേർ​. മാതാവിനെ സഹായിക്കാനും സഹോദരിമാർക്ക്​ ഓൺലൈൻ പഠനത്തിന്​ സഹായകമാവാനുമാണ്​ സുബ്​ഹാൻ ചായ ഫ്ലാസ്​കുമായി ത​െൻറ സൈക്കിളിൽ തെരുവിലേക്കിറങ്ങിയത്​.

കുറച്ചു ദിവസങ്ങൾക്ക്​ മുമ്പ്​ 'ഹ്യൂമൻസ്​ ഫോർ ​േബാംബെ' എന്ന പേരിൽ, മുംബൈയിൽ പ്രശസ്​തമായ ഇൻസ്​റ്റഗ്രാം ഹാൻഡ്​ലിലാണ്​ സുബ്​ഹാ​െൻറ ദയനീയ കഥ പ്രത്യക്ഷപ്പെട്ടത്​. പിതാവ്​ ഹൃദയാഘാതത്താൽ പൊടുന്നനെ മരണപ്പെട്ട ശേഷം മാതാവായിരുന്നു ജോലി ചെയ്​ത്​ കുടുംബത്തിൽ അഷ്​ടിക്കുള്ള വക കണ്ടെത്തിയിരുന്നത്​. 'അബ്ബു (പിതാവ്​) മരിച്ചതോ​െട അമ്മി (മാതാവ്​) ഞങ്ങളെ പോറ്റാനായി ജോലിക്ക്​ പോയിത്തുടങ്ങി. അവധികളൊന്നുമെടുക്കാതെ, മണിക്കൂറുകൾ നീളുന്ന ജോലി അവരെടുത്തിരുന്നത്​ അബ്ബുവി​െൻറ കുറവ്​ അറിയിക്കാതെ ഞങ്ങളെ വളർത്താനായിരുന്നു. അബ്ബു പെ​ട്ടെന്ന്​ മരിച്ചശേഷം കഴിഞ്ഞ 12 വർഷമായി അമ്മി ജോലി ചെയ്​താണ്​ കുടുംബത്തിലെ ഏക വരുമാനം കണ്ടെത്തിയിരുന്നത്​. ഒരു സ്​കൂൾ ബസിലെ അറ്റൻഡൻറ്​ ആയിരുന്നു അവർ. എന്നാൽ, കോവിഡ്​ മഹാമാരിയെ തുടർന്ന്​ സ്​കൂൾ അടച്ചിട്ടതോടെ അമ്മിയുടെ ജോലി പോയി. ലോക്​ഡൗൺ ഒരു മാസം പിന്നിട്ടപ്പോൾ ഒരു രൂപ പോലും കൈയിലില്ലാത്ത അവസ്​ഥയിലായിരുന്നു ഞങ്ങൾ. അങ്ങനെയാണ്​ ഞാൻ ജോലിക്കിറങ്ങിയത്​.' -സുബ്​ഹാൻ പറഞ്ഞു.



ഭേണ്ഡി ബസാറിലാണ്​ സുബ്​ഹാ​െൻറ ചായ വിൽപന. അവിടെ ഒരു കെട്ടിടത്തി​െൻറ മൂലയിൽ ചായ ഒരുക്കാനുള്ള സൗകര്യങ്ങൾ ഒരു കടക്കാരൻ ചെയ്​തുകൊടുത്തത്​ അനുഗ്രഹമായി. ചായ തയാറാക്കി ഭേണ്ഡി ബസാർ, നാഗ്​പാഡ അടക്കമുള്ള സ്​ഥലങ്ങളിലെ കടകളിൽ കൊണ്ടുചെന്ന്​ വിൽക്കും. സുബ്​ഹാ​െൻറ അവസ്​ഥ അറിയുന്ന കച്ചവടക്കാർ ചായ വാങ്ങി സഹായിക്കും.

ചായ വിൽപനക്കു മുമ്പ്​ ഒരു പലചരക്കു കടയിൽ സഹായിയായി ജോലി ചെയ്​തിരുന്നു. ദിവസം 100 രൂപയായിരുന്നു കൂലി. വലിയ കൂലിയൊന്നുമല്ലെങ്കിലും പട്ടിണി കിടക്കാതെ രാത്രി കിടന്നുറങ്ങാനാവുമല്ലോ എന്നായിരുന്നു സുബ്​ഹാ​െൻറ ​പ്രതികരണം. പിന്നീടാണ്​ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താൽ ചായ വിൽപനയിലേക്ക്​ തിരിയുന്നത്​.

പഠിക്കാൻ വലിയ ആഗ്രഹമുണ്ട്​ ഈ കൊച്ചുമിടുക്കന്​. സൂബ്​ഹാൻ പഠിച്ച്​ വലിയ ആളാവുന്ന കാലമാണ്​​ മാതാവി​െൻറ ഉള്ളുനിറയെ. മകൻ എയർഫോഴ്​സിൽ ഫൈറ്റർ പൈലറ്റാവുന്നതാണ്​ അവരു​ടെ വലിയ സ്വപ്​നം. ഒരിക്കൽ ജ്യോഗ്രഫി പരീക്ഷയിൽ മാർക്ക്​ കുറഞ്ഞപ്പോൾ പഠിക്കേണ്ടതി​െൻറ പ്രാധാന്യത്തെ കുറിച്ച്​ അമ്മി വിശദീകരിച്ചുകൊടുത്തതിനെകുറിച്ച്​​ അവൻ പറയും. വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഭാവി ശോഭനമാക്കാൻ കഴിയുകയുള്ളൂവെന്നാണ്​ അവർ എ​േപ്പാഴും സുബ്​ഹാന്​ നൽകുന്ന ഉപദേശം.


എന്നിട്ടും, നിവൃത്തികേടു കൊണ്ട്​ അവന്​ പഠനം നിർത്തി ചായ വിൽപനക്കാരനാ​േവണ്ടിവന്നു. 'ഞാൻ പൈലറ്റാവണമെന്ന്​ പറയു​േമ്പാൾ അമ്മിയുടെ കണ്ണുകളിൽ വലിയ പ്രതീക്ഷ കാണാം. അത്​ സാക്ഷാത്​കരിക്കാൻ നന്നായി പഠിക്കണമെന്ന്​ ഞാൻ ഉറച്ചു. എ​െൻറ മാർക്കുകൾ കൂടി. നൂറുശതമാനം ഹാജരുണ്ടായിരുന്നു ക്ലാസിലെനിക്ക്​.' -ആത്​മവിശ്വാസത്തോടെ സുബ്​ഹാൻ പറയുന്നു.

തന്നോട്​ കാര്യങ്ങൾ തിരക്കിയ മാധ്യമ പ്രവർത്തക​േയാട്​ ഒടുവിൽ സുബ്​ഹാ​െൻറ പ്രതികരണം ഇങ്ങനെ -'ഞാൻ വാക്കുതരുന്നു ദീദീ, സ്​കൂളിലേക്ക്​ തിരിച്ചുപോകും. ഒരു കഥ കേട്ടിട്ടും കൂട്ടുകാർക്കൊപ്പം ​ക്രിക്കറ്റ്​ കളിച്ചിട്ടുമൊക്കെ നാളുകളായി. എന്നാലും എ​െൻറ കുടുംബത്തിനുവേണ്ടി ചായ വിൽപനക്കാരനാകുന്നതിൽ ഞാൻ സന്തോഷവാനായിരുന്നു. എല്ലാറ്റിലു​മുപരി, എല്ലാ സങ്കടങ്ങളെയും ചായ അലിയിച്ചുകളഞ്ഞിരുന്നു' -ചെറുചിരിയോടെ സുബ്​ഹാൻ പറയുന്നു.

സുബ്​ഹാ​െൻറ കഥയോടൊപ്പം 'ഹ്യൂമൻസ്​ ഫോർ ​േബാംബെ' അവ​െൻറ വിലാസവും ചേർത്തിരുന്നു. അതോടെ, വാർത്തയറിഞ്ഞ നെറ്റിസൺസ്​ തങ്ങളുടെ ഹൃദയങ്ങൾ ആ 14കാരനു മുമ്പാകെ തുറന്നുവെച്ചു. നിരവധി സഹായ വാഗ്​ദാനങ്ങളാണ്​ ആളുകൾ അവനു മുമ്പാകെ ചൊരിയുന്നത്​. സ്വപ്​നങ്ങൾക്കൊപ്പം പറക്കാൻ സുബ്​ഹാൻ, നീ മടങ്ങണം സ്​കൂളിലേക്ക്​...നി​െന്നയും കുടുംബത്തെയും ഞങ്ങൾ നോക്കാം' എന്ന്​ പലരും കമൻറിൽ കുറിക്കുന്നു. 'മഹത്തരം..ഉറപ്പായും ഇന്നോ നാളെയോ അവനെ സന്ദർശിക്കും. എന്തൊരു കഠിനാധ്വാനിയാണവൻ, ഏറെ പ്ര​േചാദനം പകരുന്നവനും' -ഒരാൾ കമൻറ്​ ചെയ്​തത്​ ഇങ്ങനെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tea sellerSubhanHumans of Bombay
News Summary - Help Pours In For 14-Year-Old Boy Who Sells Tea To Support Family
Next Story