പീഡനക്കേസ് പ്രതിയെ ജനം ‘കൈകാര്യം’ ചെയ്തു
text_fieldsചെന്നൈ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നുവെന്ന കേസിൽ അറസ്റ്റിലായ 32കാരൻ സന്ത ോഷ്കുമാറിനെ നാട്ടുകാർ പൊതിരെ തല്ലി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോയമ്പത്തൂ ർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിയെ എത്തിച്ചപ്പോഴാണ് സംഭവം. പരിശോധന പൂർത്തിയാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജനം ഒാടിക്കൂടി സന്തോഷ്കുമാറിനെ മർദിച്ചത്.
കൂടെയുണ്ടായിരുന്ന രണ്ടുമൂന്ന് പൊലീസുകാർ ഏറെ ബുദ്ധിമുട്ടി പ്രതിയെ രക്ഷിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കോയമ്പത്തൂർ തുടിയല്ലൂർ പന്നിമടക്കിെന സമീപത്തെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് രണ്ടുദിവസം മുമ്പ് ലൈംഗിക പീഡനത്തിനിരയായി മരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
