ഒമിക്രോൺ: 'അറ്റ് റിസ്ക്' രാജ്യങ്ങളിൽനിന്നുള്ളവരെ ടെസ്റ്റ് ഫലം വരാതെ വിമാനത്താവളം വിടാൻ അനുവദിക്കില്ല
text_fieldsന്യൂഡൽഹി: ഒമിേക്രാൺ ആശങ്കയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനയാത്രക്കാർക്കായി പുതിയ ചട്ടങ്ങൾ. 'അറ്റ് റിസ്ക്' വിഭാഗത്തിൽപെടുന്ന ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വരുന്നവരെ വിമാനത്താവളത്തിൽ ആർ.ടി.ആർ പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളം വിടാൻ അനുവദിക്കില്ല.
ശരാശരി ആറു മണിക്കൂർ വേണ്ടിവരും. കണക്ഷൻ ഫ്ലൈറ്റിൽ പോകേണ്ടവർക്കും ഇത് ബാധകം. നെഗറ്റിവാണെങ്കിൽ വീട്ടിലെത്തി ഏഴു ദിവസം ക്വാറൻറീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിേശാധന നടത്തണം. സംസ്ഥാനത്തെ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി ക്വാറൻറീൻ സംവിധാനങ്ങൾ പരിശോധിക്കും.
വിമാനത്താവളത്തിലെ സാമ്പിൾ പരിശോധനയിൽ വൈറസ് പോസിറ്റീവായി കണ്ടാൽ ഐസൊലേഷൻ സംവിധാനത്തിലേക്ക് മാറ്റി ചികിത്സിക്കും. സാമ്പിൾ ഉടൻ തന്നെ പൂർണസജ്ജീകരണമുള്ള ലബോറട്ടറിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി നൽകും. സമ്പർക്കം പുലർത്തിയവരുടെ വിശദാംശങ്ങൾ ശേഖരിക്കും. സമ്പർക്കം പുലർത്തിയവർ 14 ദിവസം ക്വാറൻറീനിൽ പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

