രാജസ്ഥാനില്‍ ഗായകന്‍റെ കൊലപാതകം; തിരിച്ചുവരാൻ ഭയന്ന് മുസ്ലിംകൾ
text_fieldsജയ്പുർ: രാജസ്ഥാനിൽ മുസ്ലിം നാടോടി ഗായകനെ മർദിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് നാടുവിട്ട 200 പേർ മടങ്ങിവരാൻ ഭയക്കുന്നുവെന്ന് റിപ്പോർട്ട്. തിരിച്ചെത്തിയാൽ വീണ്ടും അക്രമമുണ്ടാകുമെന്ന് ഭയന്നാണ് നാടുവിട്ട മുസ്ലിം കുടുംബങ്ങൾ മടങ്ങി വരാത്തതെന്നും പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 27ന് ജയ്സൽമീറിലെ ലംഗ മങ്കനിയാർ സമുദായത്തിൽ പെട്ട അഹമദ് ഖാൻ കൊല്ലപ്പെട്ടത്. ആരാധനാലയങ്ങളില്‍ ഹിന്ദു കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും സ്ഥിരമായി പാടിയിരുന്ന ആളായിരുന്നു ഖാന്‍. ഹൈന്ദവ ഭക്തിഗീതം ആലപിക്കുന്നതിനിടെ തെറ്റു വരുത്തിയെന്നാരോപിച്ചുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്. സംഭവത്തിൽ രമേഷ് സുത്താര്‍ എന്ന ഹിന്ദു പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അക്രമം വ്യാപിക്കാതിരിക്കാൻ പ്രദേശത്ത് അർധസൈനികവിഭാവത്തെ വിന്യസിച്ചിട്ടുണ്ട്.തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ഗ്രാമത്തിലേക്ക് തിരിച്ചു പോകില്ലെന്നും അഹമദിെൻറ സഹോദരൻ ചുഗ ഖാൻ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
