Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ കുഞ്ഞുമോളുടെ ഒറ്റഡോസ്​​ മരുന്നിന്​ വില 16 കോടി; അത്​ പിരിച്ചെടുത്ത്​ സ്​നേഹനിധികൾ- ഇനിയവൾക്ക്​ തിരികെയെത്തണം
cancel
Homechevron_rightNewschevron_rightIndiachevron_rightഈ കുഞ്ഞുമോളുടെ...

ഈ കുഞ്ഞുമോളുടെ ഒറ്റഡോസ്​​ മരുന്നിന്​ വില 16 കോടി; അത്​ പിരിച്ചെടുത്ത്​ സ്​നേഹനിധികൾ- ഇനിയവൾക്ക്​ തിരികെയെത്തണം

text_fields
bookmark_border


ന്യുഡൽഹി: ജനിതക പ്രശ്​നം ജീവൻ അപകടത്തിലാക്കിയ പിഞ്ചുകുഞ്ഞിന്‍റെ ചികിത്സക്ക്​ 16 കോടി സംഘടിപ്പിച്ച്​ സുമനസ്സുകൾ. മുംബൈ സ്വദേശിയായ ധൈര്യരാജ്​സിൻഹ്​ റാത്തോഡ്​ എന്ന കുഞ്ഞിനാണ്​ സ്​പൈനൽ മസ്​കുലാർ അട്രോഫി ടൈപ്​ ഒന്ന്​ എന്ന അസുഖം ചെറുപ്പത്തിലേ തിരിച്ചറിഞ്ഞത്​. രണ്ടു വയസ്സിൽ കൂടുതൽ ജീവിക്കാൻ കുഞ്ഞിനാകില്ലെന്നും ഇനി ശ്രമിക്കണമെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നുമായിരുന്നു ഡോക്​ടറുടെ മുന്നറിയിപ്പ്​. ​

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 'സോൾജെൻസ്​മ' എന്ന മരുന്ന്​ ഇറക്കുമതി ചെയ്യണം. ഒറ്റ ഡോസിന്​ 16 കോടിയാണ്​ വില.

ഉള്ളതെല്ലാം പെറുക്കിവിറ്റാലും തുക തികയില്ലെന്നറിഞ്ഞ്​ വേദനിച്ചവർക്കു മുന്നിലാണ്​ മനുഷ്യത്വത്തിന്‍റെ മഹാവാതിൽ മലർക്കെ തുറന്നത്​.

42 ദിവസം കൊണ്ട്​ 2.6 ലക്ഷം പേർ സഹായിച്ച്​ 16 കോടി കണ്ടെത്തി. തുക ആയതോടെ ഒറ്റ ഡോസ്​ കുത്തിവെക്കുകയും ചെയ്​തു. ഇപ്പോൾ പേരുപോലെ അവൾ ധൈര്യയായിരിക്കുന്നു.

വലിയ പേരും വിലാസങ്ങളുമുള്ളവർക്കും പകരം സഹായവുമായി എത്തിയവരിലേറെയും സാധാരണക്കാരായിരുന്നുവെന്നും തുക നൽകിയവരുടെ എണ്ണം അതാണ്​ സൂചിപ്പിക്കുന്നതെന്നും പിതാവ്​ പറഞ്ഞു.

അമേരിക്കയിലെ സ്റ്റാർട്ടപ്പ്​ കമ്പനിയായ അവെക്​സിസ്​ ആണ്​ മരുന്ന്​ വികസിപ്പിച്ചത്​. കമ്പനി പിന്നീട്​ മരുന്ന്​ ഭീമനായ നൊവാർട്ടിസ്​ വാങ്ങി. 2019ലാണ്​ ആദ്യമായി 'സോൾജെൻസ്​മ' ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നത്​. അമേരിക്കക്കു പിറ​െക ഈ വർഷം ബ്രിട്ടനും അനുമതി നൽകിയിട്ടുണ്ട്​.

ഒറ്റ ഡോസ്​ നൽകുന്നതോടെ ശരീരത്തിൽ ഇല്ലാത്ത എസ്​.എം.എൻ1 എന്ന ജീൻ ഉൽപാദിപ്പിക്കാനും അതുവഴി കുഞ്ഞുങ്ങളിൽ ചലനശേഷി ഉണർത്താനും സാധിക്കുമെന്നാണ്​ കണ്ടെത്തൽ. കുഞ്ഞിന്‍റെ ഭാരം കണക്കാക്കിയാണ്​ ഡോസ്​ കണക്കാക്കുന്നത്​. മരുന്ന്​ ഒരു ഡോസ്​ നൽകുന്നതോടെ തന്നെ വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാനും ഇരിക്കാനും ഇഴഞ്ഞുനടക്കാനും കുറെ​ക്കൂടി വളർച്ചയുള്ളവരെങ്കിൽ നടക്കാനും സാധ്യമാകുമെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Most Expensive DrugRs 16 Crore DonationMumbai Child
News Summary - People Donate ₹ 16 Crore For Mumbai Child Who Needed Most Expensive Drug
Next Story