‘കട്ട’ വിടാതെ മോദി; മഹാസഖ്യം വന്നാൽ ജനങ്ങളെ തോക്കിൻമുനയിലാക്കുമെന്ന്
text_fieldsപട്ന: തെരഞ്ഞെുടുപ്പ് പ്രചാരണത്തിൽ വീണ്ടും ‘കട്ട’ (നാടൻ തോക്ക്) പ്രയോഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർ.ജെ.ഡി നയിക്കുന്ന സഖ്യം അധികാരത്തിലെത്തിയാൽ ജനങ്ങളെ കട്ടചൂണ്ടി ഭീഷണിപ്പെടുത്തി നിർത്തുമെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്റെ തലയിൽ തോക്ക് ചൂണ്ടിയാണ് തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥിയായതെന്ന് കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു. മറുഭാഗത്ത്, എൻ.ഡി.എ സ്റ്റാർട്ടപ്പുകൾ കൊണ്ടുവരുകയും നല്ല വിദ്യാഭ്യാസം നൽകുകയുമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ബിഹാറിൽ എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിജ്ഞക്കായി താൻ തിരിച്ചുവരുമെന്നും മോദി പറഞ്ഞു.
65 ശതമാനം വോട്ട് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയതോടെ 65 വാട്ട് ഷോക്ക് പ്രതിപക്ഷത്തിനേറ്റു. രണ്ടാം ഘട്ടത്തിൽ ഒന്നാം ഘട്ടത്തിലെ പോളിങ്ങിന്റെ റെക്കോഡ് തകർക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.
ബിഹാർ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഒലിച്ചുപോകുമെന്നും രാഹുൽ ഗാന്ധിയുടെ ‘കട’ പൂട്ടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 160ലേറെ സീറ്റ് നേടി എൻ.ഡി.എ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും പൊതുയോഗങ്ങളിൽ അമിത് ഷാ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയും തേജസ്വി യാദവും സീമാഞ്ചലിനെ നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുകയാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി വോട്ടർ പട്ടികയിൽനിന്ന് വെട്ടി നാടുകടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

