Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഭാഷ്​...

സുഭാഷ്​ ചന്ദ്രബോസിന്‍റെ മരണത്തെ കുറിച്ചറിയാൻ ജനങ്ങൾക്ക്​ അവകാശമുണ്ട്​ -മമത

text_fields
bookmark_border
mamata
cancel

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ മരണത്തെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തായ്​വാനില്‍ സംഭവിച്ച വിമാന അപകടത്തിന്​ ശേഷം എന്ത് നടന്നുവെന്ന് അറിയേണ്ടതുണ്ടെന്നും മമത പറയുന്നു.

ബംഗാള്‍ സര്‍ക്കാര്‍ 2015 സെപ്തംബര്‍ 18ന് നേതാജിയുമായി ബന്ധപ്പെട് എല്ലാ രേഖകളും പരസ്യമാക്കിയിരുന്നു. കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍ പൊലീസിന്‍റെ കയ്യിലുള്ള ഫയലുകളാണ് പൊതു ഫയലുകളാക്കിയത്. തായ്​ഹോകുവിലെ വിമാന അപകടത്തിന്​ ശേഷം നേതാജി സുഭാഷ്​ ചന്ദ്രബോസിന്​ എന്തു സംഭവിച്ച​ു? ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്​ -മമത ട്വീറ്റ് ചെയ്തു.

നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. 1945 ആഗസ്റ്റ് 18ന്​ തായ്​വാനിലെ വിമാനാപകടത്തില്‍ നേതാജി മരിച്ചിരുന്നില്ല എന്നും അദ്ദേഹം സോവിയറ്റ്​ യൂനിയനിലേക്ക്​ കടന്നുവെന്നുമാണ്​ പ്രചരിച്ച കാര്യങ്ങളിലൊന്ന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamataindia newsSubash Chandra BoseNetaji's death
News Summary - People deserve to know the truth about Netaji's death, says Mamata - India news
Next Story