തെരുവുനായ്ക്കളുടെ കടിയേറ്റ് ആളുകൾ മരിക്കുന്നു; അധികൃതർ ചട്ടങ്ങൾ പാലിക്കുന്നില്ല- സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുന്നുണ്ടെന്നും എന്നാൽ തദ്ദേശ സ്ഥാപനങ്ങളും അധികൃതരും ചട്ടങ്ങൾ പാലിക്കുകയോ നിർദേശങ്ങൾ നടപ്പാക്കുകയോ ചെയ്യുന്നില്ലെന്നും സുപ്രീംകോടതി വിമർശിച്ചു. മുൻ ഉത്തരവിൽ തിരുത്തൽ ആവശ്യപ്പെട്ട് മൃഗസ്നേഹികൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള എല്ലാ കാര്യങ്ങളും നിർദേശിച്ചിട്ടുണ്ട്. അവക്ക് കൗൺസലിങ് കൊടുക്കുന്ന പോംവഴി മാത്രമേ ബാക്കിയുള്ളുവെന്നും കോടതി പരിഹസിച്ചു.
റോഡുകളിൽ തെരുവുനായ്ക്കളും അലഞ്ഞുതിരിയുന്ന മറ്റ് മൃഗങ്ങളും ഉണ്ടാകാൻ പാടില്ലെന്നും അവ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അലഞ്ഞുതിരിയുന്ന മൃഗങ്ങൾ വരുത്തിയ റോഡപകടത്തിൽ രാജസ്ഥാൻ ഹൈകോടതിയിലെ രണ്ട് ജഡ്ജിമാർക്ക് പരിക്കേറ്റെന്നും അതിലൊരാൾ നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുകയാണെന്നും വാദത്തിനിടെ ജസ്റ്റിസ് മേത്ത പറഞ്ഞു.
തെരുവുനായ്ക്കളെ പിടികൂടുന്നതല്ല പരിഹാരമെന്നും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറക്കാൻ ലോകമാകെ അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ രീതികൾ അവലംബിക്കുകയാണ് വേണ്ടതെന്നും ഹരജിക്കാർക്കു വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്ത് വാക്സിനേഷൻ നൽകി തുറന്നുവിടുന്ന ഫോർമുലയാണ് കോടതി അനുവദിക്കേണ്ടതെന്നും സിബൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

