Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരവനെയുടെ...

നരവനെയുടെ പുസ്തകത്തിന്‍റെ കോപ്പികൾ പ്രസിദ്ധീകരിക്കില്ല, പകർപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി -പബ്ലിഷിങ് കമ്പനി

text_fields
bookmark_border
നരവനെയുടെ പുസ്തകത്തിന്‍റെ കോപ്പികൾ പ്രസിദ്ധീകരിക്കില്ല, പകർപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി -പബ്ലിഷിങ് കമ്പനി
cancel
Listen to this Article

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി പ്രസിദ്ധീകരിക്കില്ലെന്ന് പബ്ലിഷിങ് കമ്പനി പെൻഗ്വിൻ റാൻഡം ഹൗസ് ഓഫ് ഇന്ത്യ. പുസ്തകം ഇതുവരെ ഒരു രൂപത്തിലും പുറത്തിറക്കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

പുസ്തകം രാഷ്ട്രീയ വിവാദമാവുകയും ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.

അംഗീകൃത അതോറിറ്റികളിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ഇല്ലാതെയാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പുസ്തകത്തിന്‍റെ പി.ഡി.എഫ് പകർപ്പുകൾ ചില വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് പൊലീസ് കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memoirManoj Mukund NaravaneIndia NewsLatest News
News Summary - Penguin Random House India response
Next Story