Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിന്‍റെ...

സർക്കാറിന്‍റെ ദുഷ്​പ്രവർത്തികൾക്ക് തലമുണ്ഡനം ചെയ്​ത്​ ​​'പ്രായശ്ചിത്തം'; ത്രിപുരയിലെ ബി.ജെ.പി എം.എൽ.എ പാർട്ടിവിട്ടു​

text_fields
bookmark_border
Ashis Das head shaved
cancel

കൊൽക്കത്ത: ത്രിപുരയിലെ ബി.ജെ.പി സർക്കാരിന്‍റെ ദുഷ്പ്രവൃത്തികൾക്ക്​ 'പ്രായശ്ചിത്തം' എന്ന നിലയിൽ തലമുണ്ഡനം ചെയ്​ത്​ സുർമ എം.എൽ.എ ആശിഷ്​ ദാസ്​ ബി.ജെ.പി വിട്ടു.

കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ അദ്ദേഹം ഒരു യജ്ഞവും നടത്തി. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്കരികിലുള്ള ക്ഷേത്രത്തിലെത്തി അദ്ദേഹം യജ്ഞം നടത്തിയത്​.

ത്രിപുരയിൽ ബി.ജെ.പി രാഷ്ട്രീയ അരാജകത്വവും പ്രശ്​നങ്ങളും വളർത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും അതിനാൽ പാർട്ടി വിടാൻ തീരുമാനിച്ചെന്നും പറഞ്ഞു. ദാസിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന്​ ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.

സമീപകാലത്തായി മമത ബാനർജിയെ പുകഴ്​ത്തിയ ദാസ്​ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്​ ദേവിന്‍റെ കടുത്ത വിമർശകനുമായിരുന്നു.

നേരത്തെ ഭവാനിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ദാസ് മമതയെ പ്രശംസിച്ചിരുന്നു. പലരും മമതയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും അവർ ഒരു ബംഗാളിയായതിനാൽ ആ പദവിയിലേക്കുള്ള ഉയർച്ച വളരെ നിർണായകമാണെന്നുമായിരുന്നു ദാസ്​ പറഞ്ഞത്​.

ദേശീയ രാഷ്​ട്രീയത്തിലേക്ക്​ കണ്ണെറിയുന്ന മമത 2024ലെ പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ ത്രിപുരയിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ചരടുവലികൾ നടത്തുകയാണ്​. ഇതിന്‍റെ ഭാഗമായി നിരവധി ബി.ജെ.പി, കോൺഗ്രസ്​ നേതാക്കളെയാണ് അടർത്തിയെടുത്ത്​​ തൃണമൂലിലെത്തിക്കുന്നത്​.

തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളുമായി ദാസ്​ ചർച്ച നടത്തിയിരുന്നു. മഹാലയ ചടങ്ങി​നിടെ ആശിഷ്​ ബി​.ജെ.പി വിട്ട്​ തൃണമൂലിൽ ചേർന്നേക്കും.

കൊൽക്കത്തയിലെ ഓഫിസിൽ ​തൃണമൂൽ നേതാവ്​ അഭിഷേക്​ ബാനർജിയുമായി ആശിഷ്​ കൂടിക്കാഴ്ച നടത്തിയിരുന്നു. ​2023ലാണ്​ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്​. ബി.ജെ.പിയുടെ ബിപ്ലബ്​ ദേബ്​ സർക്കാറിൽനിന്ന്​ ഭരണം പിടിക്കാനായി അഭിഷേക്​ ബാനർജിക്കാണ്​ ചുമതല.

ത്രിപുരയിൽ തൃണമൂൽ സാന്നിധ്യം അറിയിക്കുന്നതിന്‍റെ ഭാഗമായി രണ്ടുഘട്ടങ്ങളിലായി പദയാത്ര നടത്താൻ തീരുമാനിച്ചിരുന്നു. തൃണമൂലിന്‍റെ ബംഗാളിലെ തെരഞ്ഞെടുപ്പ്​ വിജയത്തോടെ​ കൈവരിച്ച ആത്മവിശ്വാസമാണ്​ മറ്റിടങ്ങളിലേക്കും ചുവടുറപ്പിക്കാനുള്ള തൃണമൂലിന്‍റെ നീക്കത്തിന്​ പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuraHead ShaveAshish Dasbjp
News Summary - penance for the misdeeds BJP govt Tripura MLA Shaves Head Quits party
Next Story